തിരൂരങ്ങാടി സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

തിരൂരങ്ങാടി സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

പൊന്നാനി: ദമ്മാം: ഹ്യദയാഘാത മൂലം മലപ്പുറം സ്വദേശി സൗദിയില്‍ മരണപ്പെട്ടു. മലപ്പുറം തിരൂരങ്ങാടി വെളിമുക്ക് സൗത്ത് സ്വദേശി അരീക്കാടൻ അബ്ദുൽ റഊഫ് (43) ആണ്‌ അൽ ഖോബാറിൽ നിര്യാതനായത്‌. ഇന്നലെ രാത്രി അൽ ഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

രാത്രി ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട അബ്ദുൽ റഊഫിനെ ഉടനെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പ്രമുഖ ബിസിനസ് സംരംഭകരായ സെൻട്രൽ പോയിന്റിൽ അകൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു. അരീക്കാടൻ അബൂബക്കർ -വലിയത്ത് സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ മുഹ്സിന. എട്ട് വയസായ ഒരു മകളുമുണ്ട്.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് കെഎംസിസി അറിയിച്ചു.

മദ്രസയിൽ നിന്നുള്ള വിനോദയാത്രയ്ക്കിടെ അപകടം; വിദ്യാർഥിനി മരിച്ചു

Sharing is caring!