ഒരു വർഷമായി ഒളിവിലായ വധശ്രമക്കേസിലെ പ്രതികളെ മഞ്ചേരി പോലീസ് പിടികൂടി
മഞ്ചേരി: മഞ്ചേരി മുൻസിപ്പാലിറ്റി കൗൺസിലർ തലാപ്പിൽ ജലീൽ കൊലപാതക കേസിലെ ഒന്നാം പ്രതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ ഒരു വർഷത്തിന് ശേഷം പിടികൂടി പോലീസ്. തലാപ്പിൽ അബ്ദുൽ ജലീലിനെ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ നെല്ലിക്കുത്ത് സ്വദേശി കോട്ടക്കുത്ത് മാട്ടായിൽ വീട്ടിൽ ശുഹൈബ് എന്ന കൊച്ചുവിനെയും സുഹൃത്തായ അബ്ദുൽ ലത്തീഫിനെയും 2023 ഡിസംബർ മാസത്തിൽ നെല്ലിക്കുത്ത് വെച്ച് വെട്ടി കൊലപെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് പിടിയിലായത്. 2022ലായിരുന്നു ജലീലിനെ കൊലപ്പെടുത്തിയത്.
വധശ്രമ കേസിൽ കൊട്ടേഷൻ സംഘങ്ങൾ ഉൾപടെയുള്ള 6 പേരെയാണ് മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ, മഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ കെ ആർ ജസ്റ്റിൻ, എന്നിവരുടെ നേതൃത്വത്തിൽ പോണ്ടിച്ചേരി, എറണാകുളം, താനൂർ, മഞ്ചേരി എന്നീ സ്ഥലങ്ങളിൽ നിന്നായി മഞ്ചേരി പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. തലാപ്പിൽ അബ്ദുൽ ജലീലിനെ കൊലപെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശുഹൈബ് . സുഹൃത്തിനോടപ്പം റോഡിൽ ഓട്ടോയിൽ ഇരുന്ന് ഒരുമിച്ച് മദ്യപിച്ചിരിക്കുന്ന സമയത്താണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അഞ്ചംഗസംഘം വന്ന് ശുഹൈബ് എന്ന കൊച്ചുവിനെയും കൂടെ ഉണ്ടായിരുന്ന സ്ഹൃത്ത് ഓട്ടോ ഡ്രൈവർ അമ്പ്ദുൽ ലത്തീഫിനേയും ഓട്ടോയിലിട്ട് അതിക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചത്. ലത്തീഫ് ഓടി രക്ഷപെട്ടെങ്കിലും ശുഹൈബിനെ പ്രതികൾ ശരീരമാസകലം വെട്ടിവീഴ്ത്തി കാറിൽ രക്ഷപെടുകയായിരുന്നു.
തുടർന്ന് മഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി ടി എസ് സിനോജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പോലീസിൻ്റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. പോണ്ടിച്ചേരിയിൽ നിന്നും തിരൂർ കൂട്ടായി സ്വദേശി പൊന്നകടവത്ത് വീട്ടിൽ അബ്ദുൽ ഫർഹാൻ 32 വയസ്സ്, മഞ്ചേരി കിഴക്കേത്തല സ്വദേശി കോഴിത്തോടി ജംഷീർ, മഞ്ചേരി കിഴക്കെത്തല കിണറ്റിങ്ങൽ വീട്ടിൽ അബ്രാസ് 28വയസ്സ്, താനൂർ മൂസിന്റെ പുരക്കൽ വീട്ടിൽ തൗഫീഖ്, 32 വയസ്സ് തിരൂർ കൂട്ടായി സ്വേദേശി പൊ ന്നാകടവത്ത് വീട്ടിൽ ഫൈസൽ 43 വയസ്സ് , താനൂർ പുതിയ കടപ്പുറം സ്വേദേശി പുരക്കൽ വീട്ടിൽ വാഹിദ്34വയസ്സ് എന്നിവരെ അറസ്റ്റ് ചെയ്തത്.
വഴിക്കടവ് സ്വദേശിയായ യുവാവിനെ തല്ലിക്കൊന്നു
കൗൺസിലർ ജലീലിനെ കൊലപ്പെടുത്തിയതിലുള്ള വിരോധത്തിൽ ജലീലിന്റെ സുഹൃത്തുക്കളായ ജംഷീറും മഹ്‌റൂഫും ചേർന്നാണ് കൊലപാതക ശ്രമം ആസൂത്രണം ചെയ്തത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കൊട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ള കിഴക്കേത്തലയുള്ള അബ്രാസിന്റെ താനൂരിൽ ഉള്ള സുഹൃത്തായ തൗഫീഖിനെ കൊട്ടേഷൻ ഏൽപ്പിക്കുകയും തൗഫീഖ് നിരവധി കേസിൽ ഉൾപ്പെട്ട ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘാംഗങ്ങളെ കൃത്യം നടത്താൻ ഏൽപ്പിക്കുകയാണുണ്ടായത്.
താനൂർ ഡാൻസാഫ് എസ് ഐ പ്രമോദ്, ഗ്രേഡ് എസ് ഐ സത്യപ്രസാദ്, എ എസ് ഐമാരായ ഗിരീഷ് കുമാർ, അനീഷ് ചാക്കോ പോലീസ് ഉദ്യോഗസ്ഥരായ ഐ കെ ദിനേഷ്, പി സലീം, കെ ജസീർ, പ്രബിഷ്, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.
RECENT NEWS
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് – പ്രതിഷേധ സംഗമം
മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള [...]