ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് കൈമാറാൻ നടികളെ കാത്തു നിന്ന മലപ്പുറത്തുകാരൻ അറസ്റ്റിൽ

ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് കൈമാറാൻ നടികളെ കാത്തു നിന്ന മലപ്പുറത്തുകാരൻ അറസ്റ്റിൽ

മലപ്പുറം: ന്യൂഇയര്‍ വിപണി ലക്ഷ്യം വച്ച് വിദേശത്ത് നിന്നെത്തിച്ച അരക്കിലോഗ്രാമിലധികം തൂക്കം വരുന്ന എംഡിഎംഎ യുമായി യുവാവ് പോലീസിന്‍റെ പിടിയില്‍. മലപ്പുറം കാളികാവ് സ്വദേശി പേവുന്തറ മുഹമ്മദ് ഷബിബ് (31) നെയാണ് 510 ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി ഡാന്‍സാഫ് എസ്.ഐ. ജിഷിലും സംഘവും അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ നിന്നെത്തുന്ന രണ്ട് സിനിമ നടിമാർക്ക് മയക്കുമരുന്ന് കൈമാറാൻ കാത്തിരിക്കുമ്പോഴാണ് പോലീസ് പിടികൂടിയതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്.

ന്യൂഇയര്‍ പാര്‍ട്ടികള്‍ ലക്ഷ്യം വച്ച് എംഡിഎംഎ ഉള്‍പ്പടെയുള്ള വീര്യം കൂടിയ സിന്തറ്റിക് ലഹരിമരുന്നുകള്‍ ജില്ലയിലേക്ക് കടത്തി വില്‍പനനടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും വിദേശത്ത് നിന്നുള്‍പടെ ജില്ലയിലേക്ക് ലഹരിമരുന്നുകള്‍ കടത്തിക്കൊണ്ടുവന്ന് വില്‍പനനടത്തുന്ന ഈ സംഘത്തിലെ ചില കണ്ണികളെകുറിച്ച് തീവ്രവാദ വിരുദ്ധ സേന, എയര്‍പോര്‍ട്ട് കസ്റ്റംസ് വിഭാഗങ്ങളുടെ സഹായത്തോടെ മലപ്പുറം ജില്ലാപോലീസ് മേധാവി ആര്‍.വിശ്വനാഥിന് ലഭിച്ച രഹസ്യവിവരങ്ങളുടെയടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക്സെല്‍ ഡിവൈഎസ്പി എന്‍.ഒ. സിബി, മലപ്പുറം ഡിവൈ എസ്പി ഷിനോജ് എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് (ജില്ലാ ആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡ്) എസ്.ഐ. ജിഷില്‍, ഡാന്‍സാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് വാഴക്കാട് സ്റ്റേഷന്‍പരിധിയില്‍ അഴിഞ്ഞിലത്ത് കടവ് റിസോര്‍ട്ടിന്‍റെ പാര്‍ക്കിംഗ് പരിസരത്ത് വച്ച് 510 ഗ്രാം തൂക്കം വരുന്ന എംഡിഎംഎ യുമായി കാര്‍സഹിതം പ്രതിയെ അറസ്റ്റ് ചെയ്തത്.

പിടിച്ചെടുത്ത ലഹരിമരുന്ന് ഒമാനില്‍ നിന്നെത്തിച്ചതും വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്നതുമായ വീര്യം കൂടിയ സെമി ക്രിസ്റ്റല്‍ രൂപത്തിലുള്ളതാണ്. ഒമാനില്‍ ജോലിചെയ്യു മുഹമ്മദ് ഷബീബ് രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്. അവിടെയുള്ള സുഹൃത്തുക്കള്‍ മുഖേന നാട്ടിലെ ന്യൂഇയര്‍ പാര്‍ട്ടികള്‍ ലക്ഷ്യം വച്ച് കൊച്ചി,ഗോവ എന്നിവിടങ്ങളില്‍ വില്‍പനനടത്തി അമിതലാഭമുണ്ടാക്കാനായി നാട്ടിലെത്തിച്ചതാണ്. വിദേശ നിര്‍മ്മിത ലഹരിമരുന്നിന്‍റെ ആവശ്യക്കാര്‍ കൂടുതലാണെന്നും എത്തിച്ച ലഹരിമരുന്ന് നാട്ടിലെത്തിയതിനുശേഷം വിദേശത്ത് നിന്ന് അറിയിക്കുന്നതിനനുസരിച്ച് ആവശ്യക്കാര്‍ക്ക് കൈമാറുന്നതിനായി കാത്തുനില്‍ക്കുന്നതിനിടെയാണ് പോലീസിന്‍റെ പിടിയിലാവുന്നത്.

താനൂരിലെ കൊലക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി

മലപ്പുറം ജില്ലാപോലീസ് മേധാവി ആര്‍.വിശ്വനാഥ്, നര്‍ക്കോട്ടിക്സെല്‍ ഡിവൈഎസ്പി എന്‍.ഒ. സിബി, മലപ്പുറം ഡിവൈഎസ്പി ഷിനോജ്, എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ. ജിഷില്‍,ഡാന്‍സാഫ് സ്ക്വാഡ്, എസ്‌.സി.പി.ഒ അബ്ദുള്ളബാബു,മുസ്തഫ, എന്നിവരും വാഴക്കാട് പോലീസും പരിശോധനാസംഘത്തിലുണ്ടായിരുന്നു.

Sharing is caring!