താനൂരിലെ കൊലക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി

താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡിയെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ ചീരാൻ കടപ്പുറം സ്വദേശി അരയന്റെ പുരക്കൽ വീട്ടിൽ ആബിദ് (35) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലാ പോലിസ് മേധാവി ആർ വിശ്വനാഥിന്റെ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദാണ് ഉത്തരവിറക്കിയത്. അവസാനമായി കൊലപാതക കേസ്സിൽ ഉൾപ്പെട്ട് ജയിലിൽ കഴിഞ്ഞു വരവെയാണ് ടിയാനെതിരെ കാപ്പ ചുമത്തിയത്. കൊലപാതകം, കവർച്ച, മോഷണം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് ആബിദ്. കാപ്പ – 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത ആബിദിനെ വിയ്യൂർ സെൺട്രൽ ജയിലിൽ ഹാജരാക്കി തടവിലാക്കി. 6 മാസത്തേക്കാണ് തടവ്.
ഹാജിമാർക്ക് കുറ്റമറ്റ രീതിയിൽ സൗകര്യമൊരുക്കും- സംസ്ഥാന ഹജ് കമ്മിറ്റി
RECENT NEWS

കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകമെന്ന് സംശയം
മഞ്ചേരി: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരന് മരിച്ചത് കൊലപാതകമാണെന്ന് സംശയം. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ [...]