ഹാജിമാർക്ക് കുറ്റമറ്റ രീതിയിൽ സൗകര്യമൊരുക്കും- സംസ്ഥാന ഹജ് കമ്മിറ്റി

കരിപ്പൂർ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ യോഗം ഇന്ന് കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റി ഓഫീസ്സിൽ വെച്ച് ചേർന്നു. പുതിയ ഹജ്ജ് കമ്മിറ്റിയുടെ ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കേടിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഉമർ ഫൈസി കെ..യുടെ പ്രാർത്ഥനയോടെ യോഗം നടപടികൾ തുടങ്ങി. അസി. സെക്രട്ടറി ജാഫർ കെ. കക്കൂത്ത് സ്വാഗതം പറഞ്ഞു. ഹജ്ജ് 2025 ഇതുവരെയുള്ള പ്രവർത്ഥനങ്ങളുടെ റിപ്പോർട്ട് അസി. സെക്രട്ടറി വായിച്ചു.
മെഹ്റം ക്വാട്ടയിൽ നിന്നും 63 സ്ത്രീകൾക്ക് കൂടി പുതുതായി (Circular No. 18) സെലക്ഷൻ ലഭിച്ചിട്ടുണ്ട്. ഇതോടെ ഇതുവരെയായി കേരളത്തിൽ നിന്ന് 15,294 പേർ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹാജിമാർക്ക് കുറ്റമറ്റ രീതിയിൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഹജ്ജ് കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്നും, യാത്രാ ക്രമീകരണങ്ങൾക്കും യാത്രയ്ക്ക് മുമ്പും ഉള്ള കാര്യങ്ങൾ ഒരുക്കുന്നതിൽ വളരെ ശ്രദ്ധയാണ് സംസ്ഥാന സർക്കാരും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും ചെലുത്തുന്നുണ്ടെന്നും, കേരളത്തിലെ മൂന്ന് എംബാർ പോയിന്റിൽ നിന്നും നല്ല രീതിയിലാണ് ഹാജിമാരെ യാത്രയാക്കുന്നതെന്നും ചെയർമാൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
കണ്ണൂർ ഹജ്ജ് ഹൗസ്: കണ്ണൂർ എയർപോർട്ടിനോട് അനുബന്ധിച്ച് ഹജ്ജ് ഹൗസ് നിർമ്മിക്കുന്നതിന് കിൻഫ്രയുടെ അധീനതയിലുള്ള ഭൂമി ലഭിച്ചതിനാൽ ഇതിനാവശ്യമായ പ്രാഥമിക പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു. നിലവിൽ മൂന്ന് എമ്പാർക്കേഷൻ പോയിന്റുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. രണ്ടാമത്തെ ഹജ്ജ് ഹൗസ് നിർമ്മിക്കുന്നതോടെ രണ്ട് ഹജ്ജ് ഹൗസുള്ള രാജ്യത്തെ ഏക സംസ്ഥാനവുമാകും കേരളം.
2025 ഹജ്ജ് ക്യാമ്പ്്: കഴിഞ്ഞ വർഷത്തെപ്പോലെ ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കുന്നതിന് മുന്നൊരുക്കങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. കോഴിക്കോടും, കൊച്ചിയിലും കഴിഞ്ഞ വർഷത്തെപ്പോലെയും, കണ്ണൂരിൽ താൽക്കാലിക് ഹജ്ജ് ക്യാമ്പിന് സ്ഥലവും മറ്റു സൗകര്യങ്ങളും കണ്ടെത്തുന്നതിന്ന്് അംഗങ്ങളായ മുഹമ്മദ് റാഫി പി.പി., ഒ.വി. ജാഫർ, ഷംസുദ്ധീൻ അരീഞ്ചിറ എന്നിവരെ യോഗം ചുമതലപ്പെടുത്തി.
പി.വി അബദുൽ വഹാബ് എം പി, അഡ്വ: പി. മൊയ്തീൻകുട്ടി, മുഹമ്മദ് റാഫി പി.പി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ചെയർമാൻ ഡാ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മെമ്പർമാരായ പി.വി അബദുൽ വഹാബ് എം പി, ഉമ്മർ ഫൈസി മുക്കം, മുഹമ്മദ് റാഫി പി.പി, അക്ബർ പി ടി, അഷ്‌ക്കർ കോരാട്, അഡ്വ: പി. മൊയ്തീൻകുട്ടി, ജാഫർ ഒ.വി, ഷംസുദ്ധീൻ അരിഞ്ചിറ, അനസ് എം.എസ്., മുഹമ്മദ് സക്കീർ, അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
25 ലക്ഷം രൂപ സമ്മാനതുകയുള്ള എ.പി. അസ്ലം ഹോളി ഖുര്‍ആന്‍ മത്സരം 24ന് വളവന്നൂരിൽ
RECENT NEWS

നിലമ്പൂര്‍ ജില്ലാശുപത്രിക്ക് പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ
നിലമ്പൂര്‍: ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ [...]