എലൈറ്റ് ഡിവിഷൻ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഞായറാഴ്ച തുടക്കമാവും

എലൈറ്റ്  ഡിവിഷൻ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഞായറാഴ്ച തുടക്കമാവും

മലപ്പുറം: ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ( ഡി. എഫ്. എ) ആഭിമുഖ്യത്തിൽ ജില്ലയിലെ ഫുട്ബോൾ ചാമ്പ്യന്മാരെ കണ്ടെത്തുന്നതിനു വേണ്ടി നടത്തുന്ന കാരാടൻ ലാൻ്റ്സ് എലൈറ്റ് ഡിവിഷൻ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് ഞായറാഴ്ച തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 22 മുതൽ 2025 ജനുവരി 2 വരെ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. എല്ലാ ദിവസവും രണ്ടു മത്സരങ്ങൾ വീതം നടക്കും ആദ്യ മത്സരം വൈകിട്ട് 4 30നും രണ്ടാമത് മത്സരം 7:00 മണിക്കുമാണ് നടക്കുക.

ഇഎംഇഎ കോളേജ് ‘കൊണ്ടോട്ടി’, എംഇഎസ് കോളേജ് മമ്പാട് ,എൻഎസ്എസ് കോളേജ് ,മഞ്ചേരി’, ബാസ്കോ ഒതുക്കുങ്ങൽ,റോയൽ എ ഫ് സി മഞ്ചേരി, യുവധാര അകമ്പാടം ‘, സ്പോർട്ടിംഗ് ക്ലബ് മലപ്പുറം എന്നീ ഏഴു ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും മത്സരം കാണാൻ പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പത്ത് വയസ്സിനു താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമായിരിക്കും.

ലീഗ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കും. മത്സരങ്ങളുടെ ഉദ്ഘാടനം കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ 22ന് വൈകിട്ട് 7മണിക്ക് നിർവഹിക്കും. പി ഉബൈദുള്ള എംഎൽഎ ചടങ്ങിൽ അധ്യക്ഷനാവും. മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി അതിഥിയായും.

പത്രസമ്മേളനത്തിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരവും മലപ്പുറം എംഎസ്പി അസിസ്റ്റൻറ് കമാൻൻ്റൻ്റുമായ പി ഹബീബ്റഹ്മാൻ,
ഡി എഫ് എ പ്രസിഡണ്ട് ജലീൽ മയൂര . സെക്രട്ടറി ഡോ.പി സുധീർകുമാർ ട്രഷറർ നെയിം ചേറുർ , മീഡിയ ചെയർമാൻ മുജീബ് താനാളുർ എന്നിവർ പങ്കെടുത്തു.

കളിക്കാൻ ​ഗ്രൗണ്ട് വേണമെന്ന ആവശ്യവുമായി മന്ത്രി അബ്ദുറഹിമാനെ കണ്ട് കുട്ടികൂട്ടം

Sharing is caring!