25 ലക്ഷം രൂപ സമ്മാനതുകയുള്ള എ.പി. അസ്ലം ഹോളി ഖുര്‍ആന്‍ മത്സരം 24ന് വളവന്നൂരിൽ

25 ലക്ഷം രൂപ സമ്മാനതുകയുള്ള എ.പി. അസ്ലം ഹോളി ഖുര്‍ആന്‍ മത്സരം 24ന് വളവന്നൂരിൽ

വളവന്നൂര്‍: വിജയികൾക്ക് കാൽകോടി രൂപ സമ്മാനമായി നൽകുന്ന എ.പി. അസ്ലം ഹോളി ഖുര്‍ആന്‍ ഫൈനല്‍ മത്സരം 24ന് നടക്കും. സംസ്ഥാനത്ത് ഏറ്റവും വലിയ തുക സമ്മാനമായി നൽകുന്ന ഹോളി ഖുർആൻ മത്സരമാണ് എ.പി അസ്ലമിന്റെ ഓർമയ്ക്കായി നടത്തുന്നത്. ഇതിൻരെ ഭാ​ഗമായി ഹോളി ഖുര്‍ആന്‍ സമ്മേളനവും 23, 24 തിയ്യതികളിലായി നടക്കും. ഖുർആന്റെ ശരിയായ സന്ദേശം വിശ്വാസികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.

23ന് വൈകുന്നേരം 4 മണിക്കു അന്‍സാര്‍ അറബിക് കോളജ് കാംപസില്‍ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുല്‍ ഹക്കീം ഫൈസി ആദ്യശേരി, ഡോ. ജമാലുദ്ധീന്‍ ഫാറൂഖി, പ്രൊഫ. എന്‍.വി. അബ്ദുറഹിമാന്‍, കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, മൗലവി അബ്ദുസ്സലാം മോങ്ങം, മുഫ്തി മുഹമ്മദ് മുസമ്മില്‍, എം.എം. അക്ബര്‍, മുസ്തഫ തന്‍വീര്‍, പി.കെ. ജമാല്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

എ.പി. അസ്ലം ഹോളി ഖുര്‍ആന്‍ മത്സരം 24ന് ചൊവ്വാഴ്ച രാവിലെ 7 മണിക്കു ആരംഭിക്കും. കണ്ണൂര്‍, മഞ്ചേരി, എറണാകുളം, കൊല്ലം, ദുബായ്, റിയാദ് എന്നിവിടങ്ങളിലെ സോണല്‍ മല്‍സരങ്ങളില്‍ വിജയിച്ച 17 പേരാണ് ഫൈനലില്‍ മാറ്റുരയ്ക്കുക. ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് ₹10 ലക്ഷം ക്യാഷ് പ്രൈസും, രണ്ടാമത് എത്തുന്നവര്‍ക്ക് ₹5 ലക്ഷം ക്യാഷ് പ്രൈസും ലഭിക്കും. മറ്റു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും ക്യാഷ് പ്രൈസുകള്‍ നല്‍കും. മൊത്തം ₹25 ലക്ഷം ക്യാഷ് പ്രൈസുകളാണ് വിതരണം ചെയ്യുന്നത്.

24ന് വൈകുന്നേരം 4.30 ന് നടക്കുന്ന അവാര്‍ഡ് ദാന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ മുഖ്യാതിഥിയായിരിക്കും. ടി.പി. അബ്ദുല്ല കോയ മദനി, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രൊഫ. ഖാദര്‍ മൊയ്തീന്‍, ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി, സി.പി. ഉമര്‍ സുല്ലമി, ഡോ. ഹുസൈന്‍ മടവൂര്‍, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, പി.കെ. മുഹമ്മദ് ഷരീഫ് എലാംകോട്, അബ്ദുല്ല മന്‍ഹാം, അല്‍ ഹാഫിള് അനസ് നജ്മി, ഉനൈസ് പാപ്പിനിശ്ശേരി എന്നിവരും പങ്കെടുക്കും.

കളിക്കാൻ ​ഗ്രൗണ്ട് വേണമെന്ന ആവശ്യവുമായി മന്ത്രി അബ്ദുറഹിമാനെ കണ്ട് കുട്ടികൂട്ടം

വാര്‍ത്താ സമ്മേളനത്തില്‍ എ.പി. അബ്ദുസ്സമദ്, എം.എം. അക്ബര്‍, എ.പി. ശംസുദ്ദീന്‍ മുഹ്യിദ്ദീന്‍, ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട്, എ.പി. ആസാദ്, എ.പി. റാഷിദ് അസ്ലം എന്നിവരും പങ്കെടുത്തു.

Sharing is caring!