കളിക്കാൻ ​ഗ്രൗണ്ട് വേണമെന്ന ആവശ്യവുമായി മന്ത്രി അബ്ദുറഹിമാനെ കണ്ട് കുട്ടികൂട്ടം

കളിക്കാൻ ​ഗ്രൗണ്ട് വേണമെന്ന ആവശ്യവുമായി മന്ത്രി അബ്ദുറഹിമാനെ കണ്ട് കുട്ടികൂട്ടം

നിലമ്പൂർ: സർ, ഞങ്ങൾ കുട്ടികൾക്ക് കളിക്കാൻ ഗ്രൗണ്ട് ഇല്ല. ഞങ്ങൾക്ക് പുതിയ ഗ്രൗണ്ട് നൽകണം. പ്ലീസ്… അദാലത്തിലെത്തിയ പരാതികളിലൊന്ന് ഇങ്ങനെയായിരുന്നു. ഒരു കൂട്ടം കുട്ടികളാണ് ഗ്രൗണ്ട് വേണമെന്ന ആവശ്യവുമായി കായിക വകുപ്പ്മന്ത്രി വി. അബ്ദുറഹ്മാൻ്റെ മുൻപിലെത്തിയത്. വേണ്ടതു ചെയ്യാമെന്ന് ആശ്വസിപ്പിച്ച് ഓരോരുത്തർക്കും ഷേക്ക് ഹാൻഡും നൽകിയാണ് മന്ത്രി ഇവരെ പറഞ്ഞു വിട്ടത്.

കാട്ടുമുണ്ട ഗവ. എൽ.പി സ്കൂളിലെയും യു.പി. സ്കൂളിലെയും വിദ്യാർഥികളായ മുഹമ്മദ് സമാൻ, സയാൻ, റഹാൻ, നഹാൻ, ഹമാസ് , ആദിൽ എന്നിവരാണ് പരാതി നൽകിയത്.  ജില്ലാ കളക്ടർ വി.ആർ. വിനോദ് ഇവരുടെ പരാതി കേട്ട ശേഷം ജില്ലാ വിദ്യാഭ്യാസ ഡെപ്പൂട്ടി ഡയറക്ടറോട് എന്തു ചെയ്യാൻ കഴിയുമെന്നാരാഞ്ഞു. രണ്ട് സ്കൂളുകൾക്കുമിടയിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം കളിസ്ഥലമാക്കി നൽകണമെന്നായിരുന്നു കുട്ടികളുടെ ആവശ്യം. എന്നാൽ വൈകീട്ട് അഞ്ചര വരെ സ്കൂൾ ഗ്രൗണ്ടിൽ കളിക്കാൻ അനുവദിക്കണമെന്ന് സകൂൾ അധികൃതർക്ക് നിർദേശം നൽകാമെന്ന് കളക്ടർ ഇവരെ അറിയിച്ചു.

കാട്ടുമുണ്ട കുന്നുംപുറം ഭാഗത്ത് ഒഴിഞ്ഞു കിടക്കുന്ന റവന്യൂ ഭൂമി കളിസ്ഥലമാക്കി മാറ്റി നൽകണമെന്നാവശ്യപ്പെട്ട് നാട്ടുകാരായ മറ്റൊരു വിഭാഗം കുട്ടികളും മന്ത്രി വി. അബ്ദുറഹ്മാനെ കണ്ടു. ജെ. സി. ബി. ഉപയോഗിച്ച് സ്ഥലം നിരപ്പാക്കി നൽകണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാൻ തഹസിൽദാറെ ചുമതലപ്പെടുത്തി.

ചുങ്കത്തറയിൽ ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽ പെട്ടു മരിച്ചു

 

Sharing is caring!