മാലിന്യ സംസ്ക്കരണത്തിന് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ച് നഗരസഭ

മലപ്പുറം: ആഗോളതാപനം ഉൾപ്പെടെയുള്ള ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ നേരിടുന്നതിന് പരിസ്ഥിതി അവബോധമുള്ള ജനതയെ വളർത്തിക്കൊണ്ടുവരലാണ് ശാശ്വതമായ പരിഹാര പ്രവർത്തനമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. മലപ്പുറം നഗരസഭയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സമഗ്ര മാലിന്യ സംസ്കരണ പദ്ധതിയുടെ ഉദ്ഘാടനം പാണക്കാട് ചാമക്കയം പാർക്കിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സമഗ്ര മാലിന്യ സംസ്കരണ പദ്ധതികളുടെ ഭാഗമായി നഗരത്തിലെ മുഴുവൻ പ്രദേശങ്ങളിലും നടപ്പിലാക്കുന്ന പദ്ധതികളുടെ ആരംഭഘട്ടത്തിൽ പതിനൊന്ന് സ്ഥലങ്ങളിലാണ് ആദ്യമായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നത്. നഗരസഭയിൽ പാണക്കാട് ചാമക്കയം പാർക്ക്, കിഴക്കേത്തല ജംഗ്ഷൻ, കോട്ടപ്പടി ബസ് സ്റ്റോപ്പ്, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ ഗേറ്റ്, കെഎസ്ആർടിസിക്ക് മുൻവശം, പാസ്പോർട്ട് ഓഫീസിനു സമീപം, മുണ്ടുപറമ്പ്, കലക്ടറേറ്റ് ബംഗ്ലാവ് സമീപം, കോട്ടക്കുന്ന് പാർക്ക് മെയിൻ ഗേറ്റ്, മൈലപ്പുറം ജംഗ്ഷൻ, വലിയങ്ങാടി ബസ്റ്റോപ്പ്, മേൽമുറി ഇരുപത്തി ഏഴ്, ആലത്തൂർപടി എന്നിവിടങ്ങളിലാണ് ആദ്യഘട്ടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നത്. ചടങ്ങിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
മാലിന്യ സംസ്കരണ മേഖലയിൽ ലോകബാങ്കിൻ്റെ സാമ്പത്തിക സഹായത്തോടുകൂടി സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കേരള ഖര മാലിന്യ പദ്ധതി പ്രകാരം പതിനേഴ് കോടി രൂപയുടെ പദ്ധതികളും നഗരസഭയിൽ തുടക്കം കുറിച്ചിട്ടുണ്ട്. നഗരസഭയിലെ ട്രെഞ്ചിങ് ഗ്രൗണ്ട് ബയോമൈനിങ് നടത്തി ഭൂമിയുടെ യഥാർത്ഥ രൂപം വീണ്ടെടുക്കുന്ന പദ്ധതിക്ക് നഗരസഭയിൽ തുടക്കം കുറിച്ചിട്ടുണ്ട്. കൂടാതെ ആധുനിക സൗകര്യങ്ങളോടുകൂടിയ എംസിഎഫിനും പദ്ധതി ലഭ്യമായിട്ടുണ്ട്. വേസ്റ്റ് ടു എനർജി പ്ലാൻറ് നിർമ്മാണത്തിനും, മാലിന്യസംസ്കരണ മേഖലയിൽ നഗരസഭക്ക് പദ്ധതി നേടിയെടുക്കാനായി. മാലിന്യ സംസ്കരണ രംഗത്ത് സംസ്ഥാനത്തെ ഏറ്റവും മികച്ച പദ്ധതികൾക്കാണ് നഗരസഭയിൽ തുടക്കം കുറിച്ചത്. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പരി അബ്ദുൽ ഹമീദ്, മറിയുമ്മ ഷരീഫ് മുനിസിപ്പൽ കൗൺസിലർമാരായ സി.കെ സഹീർ, ഇപി സൽമ ടീച്ചർ, പി.കെ അസലു, കുരുണിയൻ നൗഷാദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജി, ഹരിത കർമ്മ സേന കോഡിനേറ്റർ ജലീൽ എന്നിവർ പ്രസംഗിച്ചു.
സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനശില മാനവ സാഹോദര്യമെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ
RECENT NEWS

കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകമെന്ന് സംശയം
മഞ്ചേരി: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരന് മരിച്ചത് കൊലപാതകമാണെന്ന് സംശയം. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ [...]