“കോഡൂർ കലാലെ 2025” സംഘാടകസമിതി രൂപീകരിച്ചു

“കോഡൂർ കലാലെ 2025” സംഘാടകസമിതി രൂപീകരിച്ചു

മലപ്പുറം: കോഡൂർ ജനകീയ സാംസ്കാരിക സമിതിയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കോഡൂർ കലാലെ 2025 ജനകീയോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. ചെമ്മങ്കടവ് ഗവണ്മെന്റ് സ്കൂളിൽ ചേർന്ന യോഗം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് സുരേഷ് ബാബു മഠത്തിൽ ആദ്യക്ഷനായി. ബാബു കോഡൂർ സ്വാഗതവും പി സുധിന്ദ്രൻ നന്ദിയും പറഞ്ഞു.

സമിതിയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി 2024 ഡിസംബർ 20 ന് ആരംഭിച്ച് അമ്പത് ദിവസങ്ങൾ നീണ്ട് നിൽക്കുന്ന വിപുലമായ പരിപാടികളോടെയാണ് ജനകീയോത്സവം സംഘടിപ്പിക്കുക. ആയിരം കലാകാരരുടെ വിവിധ കാലാവതരണങ്ങൾ പരിപാടിയുടെ ഭാഗമായി ഉണ്ടാകും. കലാ ജാഥ, പുസ്തകൊത്സവം, ഫുഡ്‌ ഫെസ്റ്റിവെൽ, കാർഷികോത്സവം, സിനിമ കൊട്ടക, നാട്ടുച്ചന്ത, ആർട്ടിസ്റ്റ് പവലിയൻ, സിംപോസിയം, കായിക ഇനങ്ങൾ, ഘോഷയാത്രകൾ,തുടങ്ങിയവയും ജനകീയോത്സവത്തിൽ ഉണ്ടാകും. കോഡൂർ പഞ്ചായത്തിലെ 15 കേന്ദ്രങ്ങളിലാണ് പരിപാടികൾ സംഘടിപ്പിക്കുക.

കാലിക്കറ്റിലെ വിദ്യാര്‍ഥികള്‍ക്ക് ജോലി ഉറപ്പാക്കും – വി.സി.

Sharing is caring!