മലപ്പുറം എഫ് സിയുടെ പുതുതാരങ്ങളെ വളർത്തിയെടുക്കാൻ അനസ് എടത്തൊടിക എത്തുന്നു

മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറത്തിന്റെ സ്വന്തം ടീം മലപ്പുറം എഫ്‌സിയുടെ അടുത്ത സീസണിലെ സ്‌കൗട്ടിംഗ് ഡയറക്ടറായി മുന്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക ചുമതല ഏറ്റു. ആദ്യ സീസണിൽ തിരിച്ചടിയേറ്റ ടീമിന്റെ കരുത്ത് വർധിപ്പിച്ച് മികച്ച കളിക്കാരെ കൂട്ടിച്ചേർത്ത് ഭാവിയിൽ മികച്ച ടീമായി വാർത്തെടുക്കുവാൻ സഹായിക്കുക എന്നതാണ് ടീം ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യ സീസണില്‍ ടീമിന്റെ ക്യാപ്റ്റനായി പ്രവര്‍ത്തിച്ച അനസ് ഇനി അടുത്ത സീസണിലെ ടീമിലെ പുതിയ കളിക്കാരെ കണ്ടെത്തുന്നതിനുള്ള ചുമതല വഹിക്കും. അടുത്ത സീസണില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് ക്ലബ്ബ് മാനേജ്‌മെന്റ് മാധ്യമങ്ങളുമായും ആരാധകരുമായും പങ്കുവെച്ചു. മാധ്യമപ്രവര്‍ത്തകരുമായും ആരാധകരുമായും മാനേജ്‌മെന്റ് സംവദിച്ചു. കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ഒരുക്കുന്നതിനോടൊപ്പം മലപ്പുറത്തെ ഫുട്‌ബോള്‍ വളര്‍ച്ചക്ക് വിവിധ പ്രൊജക്ടറുകള്‍ക്കും എംഎഫ്സി മാനേജ്‌മെന്റ് പദ്ധതിയിടുന്നുണ്ട്. ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ പൂർണ്ണ സഹകരണം അടുത്ത സീസണിലും ടീമിന് ഉണ്ടാകുമെന്ന് പ്രസിഡണ്ട് ജലീൽ മയൂര പറഞ്ഞു മുന്‍ ഇന്ത്യൻ ഫുട്‌ബോളറും മലപ്പുറം എംഎസ്പി അസി: കമാന്‍ഡനുമായ പി. ഹബിബു റഹ്മാൻ അടുത്ത സീസണിലും അനസ് എടത്തൊടിക ടീമിൽ ഉണ്ടാവണമെന്ന് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു.
എംഎഫ്എസിയുടെ പ്രവർത്തനങ്ങൾക്ക് മലപ്പുറം പ്രസ് ക്ലബിന്റെ പിന്തുണയുണ്ടാകുമെന്നു പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എസ്.മഹേഷ് കുമാര്‍ പറഞ്ഞു. മാനേജ്‌മെന്റ് പ്രതിനിധികളായ ഷംസുദ്ദീന്‍ പി മുഹിയുദ്ദീന്‍, ജംഷീദ് പി ലില്ലി, പ്രസ് ക്ലബ് സെക്രട്ടറി വി.പി നിസാര്‍, എംഎഫ്സി മീഡിയ കോഡിനേറ്റര്‍ മുജീബ് താനാളൂര്‍, ഔദ്യോഗിക ഫാൻ ഗ്രൂപ്പായ അള്‍ട്രാസ് കോഡിനേറ്റര്‍ ഫൗസിയ അഷ്‌റഫ്, മാധ്യമം സ്‌പോര്‍ട്ട്‌സ് ലേഖകൻ മുഹമ്മദ് യാസീന്‍ എന്നിവര്‍ സംസാരിച്ചു.
പുതുപൊന്നാനി സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
RECENT NEWS

കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകമെന്ന് സംശയം
മഞ്ചേരി: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരന് മരിച്ചത് കൊലപാതകമാണെന്ന് സംശയം. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ [...]