സിപിഎം, ആർഎസ്എസിന് വേണ്ടി ഓവർടൈം പണി എടുക്കുന്നു – എസ് ഇർഷാദ്

മലപ്പുറം: “സിപിഎം, ആർഎസ്എസിന് വേണ്ടി ഓവർടൈം പണി എടുക്കുന്നു,” എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്. എ. ഫാറൂഖ് മെമോറിയൽ ഹാളിൽ സംഘടിപ്പിച്ച വെൽഫെയർ പാർട്ടിയുടെ ജില്ലാ നേതൃസംഗമംഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ സംരക്ഷണ മേഖലയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനകളെ പോലും മുസ്ലിം വിരുദ്ധ പ്രചരണത്തിനായി ഉപയോഗപ്പെടുത്തുകയാണ്. സംഘ് പരിവാർ ആവശ്യമായപ്പോഴെല്ലാം ഈ സമീപനങ്ങൾ പ്രോത്സാഹിപ്പിച്ച് പിന്നീട് പിന്മാറുന്നത്, രാജ്യത്ത് വർഗീയത കത്തിക്കുന്നത് വേണ്ടിയാണ്. താൽകാലിക രാഷ്ട്രീയ നേട്ടങ്ങൾക്കായി സമൂഹത്തെയും രാജ്യത്തെയും വിഭജിക്കുന്ന സമീപനങ്ങളിൽ നിന്ന് പിൻവാങ്ങുന്നതാണ് സിപിഎമ്മിനു നല്ലതെന്നും ബംഗാളും ത്രിപുരയും പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ വി സഫീർഷാ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, മുനീബ് കാരക്കുന്ന്, സംസ്ഥാന സമിതി അംഗം നാസർ കീഴുപറമ്പ് എന്നിവർ സംസാരിച്ചു.
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
RECENT NEWS

കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകമെന്ന് സംശയം
മഞ്ചേരി: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരന് മരിച്ചത് കൊലപാതകമാണെന്ന് സംശയം. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ [...]