എഐടിയുസി വടക്കന്‍ മേഖല പ്രക്ഷോഭ ജാഥക്ക് ജില്ലയില്‍ സ്വീകരണം നൽകി

എഐടിയുസി വടക്കന്‍ മേഖല പ്രക്ഷോഭ ജാഥക്ക് ജില്ലയില്‍ സ്വീകരണം നൽകി

മലപ്പുറം: കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സര്‍ക്കാര്‍ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി എഐടിയുസിയുടെ നേതൃത്വത്തില്‍ ജനുവരി 17ന് ഒരു ലക്ഷം തൊഴിലാളികളെ അണിനിരത്തി നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ മുന്നോടിയായുള്ള വടക്കന്‍ മേഖല പ്രക്ഷോഭ ജാഥക്ക് ജില്ലയില്‍ സ്വീകരണം നൽകി.
നിരവധിയാളുകളാണ് ഒരോ സ്വീകരണ കേന്ദ്രങ്ങളിലുമെത്തിയത്. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ക്യാപ്റ്റനായ ജാഥയെ കൊണ്ടോട്ടിയില്‍ സിപിഐ ജില്ല സെക്രട്ടറി പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സ്വീകരണ പൊതുയോഗം പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ജാഥയില്‍ നിരവധപേരാണ് പങ്കാളിയായത്. സിപിഐ ജില്ല അസി. സെക്രട്ടറി ഇരുമ്പൻ സെയ്തലവി, മണ്ഡലം സെക്രട്ടറി ഇ കുട്ടൻ, എ കെ ജബ്ബാർ, ഒ കെ അയ്യപ്പൻ, സി പി നിസാർ, അസ്‌ലം ഷേർ ഖാൻ, കെ സമദ്, നൗഷാദ് കടുങ്ങല്ലൂർ, നബീസ, സുജിത്ത് മണ്ണാറക്കൽ എന്നിവർ നേതൃത്വം നൽകി. മഞ്ചേരിയില്‍ ഐ പി സനൂപ് അധ്യക്ഷത വഹിച്ചു. ഇ പി അന്‍സാര്‍, കൃഷ്ണദാസ് രാജ എന്നിവര്‍ സംസാരിച്ചു. മലപ്പുറത്ത് നൂറുകണക്കിനാളുകള്‍ പങ്കാളികളായി. പൊതുയോഗത്തില്‍ സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം സി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു. എം എ റസാഖ്, മുസ്തഫ കൂത്രാടന്‍, എച്ച് വിന്‍സെന്റ്, ഷംസുകാട്ടുങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് പെരിന്തല്‍മണ്ണയില്‍ നടന്ന സമാപന പൊതുയോഗം എഐടിയുസി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ആര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കൗൺസിൽ അംഗം എം എ അജയകുമാർ അധ്യക്ഷത വഹിച്ചു.

ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ജാഥ പാലക്കാട് ജില്ലയിലേക്ക് പ്രവേശിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ജാഥ ക്യാപ്റ്റന് പുറമേ വൈസ് ക്യാപ്റ്റന്‍ കെ കെ അഷ്റഫ്, ഡയറക്ടര്‍ കെ ജി ശിവാനന്ദന്‍, അംഗങ്ങളായ, പി സുബ്രഹ്മണ്യന്‍, താവം ബാലകൃഷ്ണന്‍, വിജയന്‍ കുനിശേരി, കെ മല്ലിക, എലിസബത്ത് അസീസി, കെ വി കൃഷ്ണന്‍, സി കെ ശശിധരന്‍, ചെങ്ങറ സുരേന്ദ്രന്‍, പി കെ മൂര്‍ത്തി, കെ സി ജയപാലന്‍, പി കെ നാസര്‍, സിപിഐ ജില്ല സെക്രട്ടറി പി കെ കൃഷ്ണദാസ്, എഐടിയുസി ജില്ല പ്രസിഡന്റ് എം എ റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.

സമസ്തയിൽ ശുദ്ധീകരണം വേണമെന്ന ആവശ്യവുമായി ഹക്കീം ഫൈസി

Sharing is caring!