പൊന്നാനിയിൽ സ്കൂൾ വിദ്യാർഥികളിലേക്ക് കാർ ഇടിച്ചു കയറി; മൂന്ന് പേർക്ക് പരുക്ക്
പൊന്നാനി: പൊന്നാനിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്.
മലപ്പുറം എ വി ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം നടന്നത്. കാര്‍ അമിത വേഗത്തിലായിരുന്നില്ലെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ഗൾഫിലെ ജോലിക്കായി വ്യാജ ഹെൽത്ത് സർട്ടിഫിക്കേറ്റ് നൽകുന്ന സംഘം പിടിയിൽ
RECENT NEWS
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് – പ്രതിഷേധ സംഗമം
മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള [...]