എന്‍ എം രാജന്‍ ജില്ലാ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്തു

എന്‍ എം രാജന്‍ ജില്ലാ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്തു

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എന്‍.എം. രാജന്‍ ജില്ലാ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ യാണ് സത്യവാചകം ചൊല്ലിക്കൊട്ടുത്തത്. പി. അബ്ദുല്‍ ഹമീദ് എം.എല്‍ .എ, യു.എ. ലത്തീഫ് എം.എല്‍.എ, വരണാധികാരിയായ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായില്‍ മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷരായ എന്‍.എ. കരീം, സറീന ഹസീബ്, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

ജില്ലാ പഞ്ചായത്ത് അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് തൃക്കലങ്ങോട് ഡിവിഷനില്‍ ഒഴിവു വന്നത്. യു.ഡി.എഫ് ല്‍ നിന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പ്രതിനിധിയായി മത്സരിച്ച എന്‍.എം. രാജന്‍ 6786 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു

Sharing is caring!