​ഗൾഫിലെ ജോലിക്കായി വ്യാജ ഹെൽത്ത് സർട്ടിഫിക്കേറ്റ് നൽകുന്ന സംഘം പിടിയിൽ

​ഗൾഫിലെ ജോലിക്കായി വ്യാജ ഹെൽത്ത് സർട്ടിഫിക്കേറ്റ് നൽകുന്ന സംഘം പിടിയിൽ

മലപ്പുറം: ​ഗൾഫ് രാജ്യങ്ങളിൽ ജോലിക്കും, സന്ദർശനത്തിനുമായി പോകുന്നവർക്ക് വ്യാജ വാഫിദ് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നിർമിച്ച് നൽകുന്ന സംഘത്തിലെ പ്രമുഖരെ പിടികൂടി മലപ്പുറം സൈബർ ക്രൈം പോലീസ്. മഞ്ചേരിയിലെ പ്രമുഖ മെഡിക്കൽ സെൻററില്‍ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാകാതെ പ്രസ്തുത സ്ഥാപനത്തിന്റെ പേരിൽ മെഡിക്കല്‍ ചെക്കപ്പ്/ അപ്പോയിന്റ്മെന്റുുകള്‍ ബുക്ക് ചെയ്യാനും അവർ ഫിറ്റാണെന്ന് ഉറപ്പാക്കാനും അനുവദിച്ച, Wafid, Mofa എന്നീ വെബ് സൈറ്റുകളുടെ യൂസർ നെയിമും പാസ് വേർഡും ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയത്. മെഡിക്കല്‍ ഫിറ്റ് ആകാത്ത ആളുകള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകാനായി ഈ സൈറ്റുകൾ മുഖേന മഞ്ചേരിയിലെ ഹെൽത്ത് സെന്ററിന്റെ പേരിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ലക്ഷങ്ങളാണ് സംഘം തട്ടിയത്.

കഴിഞ്ഞ മെയ് മാസത്തിലാണ് ഹെൽത്ത് സെന്റർ തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകുന്നത്. വ്യാജ മെഡിക്കൽ സർട്ടിഫിക്കേറ്റ് സംഘടിപ്പിച്ചവർ അടുത്ത വർഷം നടന്ന ഹെൽത്ത് ചെക്കപ്പിൽ പരാജയപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ. ആര്‍. വിശ്വനാഥിന്റെ നിർദ്ദേശ പ്രകാരം മലപ്പുറം ഡി.സി.ആര്‍ ബി ഡിവൈ.എസ്.പി സാജു കെ എബ്രഹാമിന്റെ മേല്‍ നോട്ടത്തില്‍, സൈബർ പോലീസ് ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ ഐ സി ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണത്തില്‍ സൈബര്‍ ടീം അംഗങ്ങളായ എസ്.ഐ അബ്ദുല്‍ ലത്തീഫ്, എ എസ് ഐ മാരായ റിയാസ് ബാബു, അനീഷ്‌ കുമാര്‍, സി പി ഒ ധനൂപ് എന്നിവര്‍ മുബൈയിലെത്തിയാണ് പ്രധാന സൂത്രധാരനായ നിസാർ സാൻജെ (50)നെ അറസ്റ്റ് ചെയ്തത്. നേരത്തെ അജയ് എന്ന പ്രതിയെയും അയാൾക്ക് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയ ട്രാവൽ ഏജൻറ് ആയ നരേഷ് എന്നയാളെയും രാജസ്ഥാനിൽ നിന്നും സൈബർ ടീം സേനാംഗങ്ങൾ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പഞ്ചാബിലെ മലർക്കോട്ടയിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സഹായിച്ച മറ്റൊരു ട്രാവൽ ഏജന്റിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതോടൊപ്പം ഡൽഹി സ്വദേശികളായ അൽ മൻസൂർ ട്രാവൽ എജന്റ്റ് ആയ ഹാത്തിബ് എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഈ കേസ്സില്‍ ഉള്‍പെട്ട വ്യാജ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി വിദേശത്തേക്ക് കടന്ന ഏഴ് പ്രതികളെയും മലപ്പുറം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിദേശത്തുള്ള ബാക്കി പ്രതികള്‍ക്ക് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സൈബര്‍ പോലീസ് അറസ്റ്റ്ചെയ്ത ട്രാവല്‍ എജന്റ്റ്മാരില്‍ നിന്നാണ് അവര്‍ക്ക് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കുന്നത് പ്രധാന സൂത്രധാരന്‍ നിസാര്‍ സാന്‍ജെ എന്നയാളാണ് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പ്രതിയെ മുബൈയില്‍ എത്തി നിരീക്ഷണം നടത്തി സാഹസികമായി സൈബര്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടിയത്.

ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു

Sharing is caring!