ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു

ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു

പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഖത്തറിലെ പ്രമുഖ സംരംഭമായ ടീ ടൈം ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ കരീമിന്റെ സഹോദരി പുത്രനാണ്. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളുമായി ടീ ടൈമിനെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ഷിബിലി എല്ലാവരുമായി ഊഷ്മളമായ ബന്ധമാണ് പുലര്‍ത്തിയിരുന്നത്.

പിതാവ് മുഹമ്മദ്‌ പലങ്ങോൽ, മാതാവ് സുലൈഖ. ഭാര്യ ഫസീല, മക്കൾ ഹന, ഇസാന്‍, അമാൽ. മൃതദേഹം ഹമദ് മോർച്ചയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കിഴിശ്ശേരിയിൽ കളിക്കുന്നതിനിടെ ജനല്‍ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരന്‍ മരിച്ചു

Sharing is caring!