നിലത്തു വീണ സെവൻസ് കളിക്കാരന്റെ നെഞ്ചിൽ ചവിട്ടിയ വിദേശതാരത്തിനെതിരെ കർശന നടപടി
മലപ്പുറം: സെവൻസ് ഫുട്ബാൾ കളത്തിൽ എതിർടീം താരത്തെ ക്രൂരമായി ഫൗൾ ചെയ്ത സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ കളിക്കാരനെതിരെ കർശന നടപടിയുമായി സെവൻസ് ഫുട്ബോൾ അസോസിയേഷൻ. വിദേശ താരം സാമുവലിനെ ക്ലബ് നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അസോസിയേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസം എടത്താനാട്ടുകരയിലെ അഖിലേന്ത്യാ സെവൻസിലാണ് സംഭവം. ഗ്രൗണ്ടിൽ വീണ് കിടക്കുകയായിരുന്ന ഉദയൻ പറമ്പിൽ പീടിക താരത്തിന്റെ നെഞ്ചിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം താരം സാമുവൽ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി കയറുകയായിരുന്നു. ഒരു പ്രകോപനവുമില്ലാതെ നടന്ന ഈ ക്രൂര പ്രവർത്തിയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ രൂക്ഷമായ വിമർശനമാണ് നേരിട്ടത്.
ഇതോടെ താരത്തിനെതിരെ നടപടിയെടുക്കാൻ ക്ലബും അസോസിയേഷനും നിർബന്ധിതരാകുകയായിരുന്നു. മനുഷ്യത്വ പരമല്ലാത്ത നീചമായ പ്രവർത്തി ചെയ്തതായി ബോധ്യപ്പെട്ടതിനാൽ സൂപ്പർ സ്റ്റുഡിയോയുടെ വിദേശ താരമായ സാമുവലിനെ ഈ സീസണിൽ കളിപ്പിക്കുകയില്ലെന്നും നാട്ടിലേക്ക് കയറ്റിവിടുമെന്നും സെവൻസ് ഫുട്ബാൾ അസോസിയേഷൻ പത്ര പ്രസ്താവനയിൽ പറഞ്ഞു.
സംഭവം വിവാദമായതിനെ തുടർന്ന് പരിക്കേറ്റ കളിക്കാരനെ സമുവൽ നേരിട്ടെത്തി സന്ദർശിക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യങ്ങളിൽ പ്രചരിച്ചു.
പൂക്കോട്ടൂരില്‍ പ്ലസ് ടു വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു
RECENT NEWS
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് – പ്രതിഷേധ സംഗമം
മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള [...]