മഹ്ദിയ്യ കലോത്സവം ഷീ ഫെസ്റ്റ് ഡിസംബര്‍ 30 ന്
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി മഹ്ദിയ്യാ കലോത്സവം ഷീ ഫെസ്റ്റ് 2024-25 മത്സരങ്ങള്‍ 2024 ഡിസംബര്‍ 30ന് മഹ്ദിയ്യ സ്റ്റഡി സെന്ററുകളില്‍ നടത്തപ്പെടും. മലപ്പുറത്ത് നടന്ന ദാറുല്‍ഹുദാ റൂബി ജൂബിലി പ്രചാരണോദ്ഘാടന വേദിയില്‍ പാലക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു.
5 സോണുകളിലായി 53 സ്ഥാപനങ്ങളില്‍ നിന്നുള്ള മുവ്വായിരത്തില്‍പരം വിദ്യാര്‍ഥിനികള്‍ മാറ്റുരക്കുന്ന കലാമേളയില്‍ റൈറ്റിംഗ് & റീഡിംഗ്, ആസ്തെറ്റിക്സ്, ക്രിയേറ്റിവിറ്റി, ജനറല്‍ നോളേജ്, റീസണിങ് എന്നീ അഞ്ച് മേഖലകള്‍ കേന്ദ്രീകരിച്ച് മുപ്പത്തി മൂന്ന് മത്സരങ്ങളാണ് നടത്തപ്പെടുന്നത്.
ഷീ ഫെസ്റ്റ് പ്രചാരണത്തിന്റെ ഭാഗമായി മഹ്ദിയ്യാ സ്ഥാപനങ്ങള്‍ക്കിടയില്‍ സംഘടിപ്പിക്കപ്പെടുന്ന ഷീ ഫെസ്റ്റ് പ്രചാരണ കാമ്പയിന്‍ മത്സരം ഡിസംബര്‍ 16 മുതല്‍ 25 അടങ്ങിയ ദിവസങ്ങളില്‍ നടക്കും. ലോഗോ പ്രകാശന ചടങ്ങില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, യു മുഹമ്മദ് ശാഫി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
വഖഫ് സ്വത്ത് ഡിജിറ്റലൈസേഷന്‍ കാലതാമസം സഭയില്‍ ഉന്നയിച്ച് വഹാബ്
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




