മമ്പാട് പ്ലസ് ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

മമ്പാട് പ്ലസ് ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

മമ്പാട് : പരീക്ഷക്ക് നോക്കി എഴുതുന്നത് അധ്യാപകന്‍ പിടികൂടിയതില്‍ മനപ്രയാസമുണ്ടായതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. മമ്പാട് എം ഇ എസ് സ്‌കൂളിലെ രണ്ടാം വര്‍ഷ പ്ലസ് ടു വിദ്യാര്‍ത്ഥിനി കടവത്ത് വീട്ടില്‍ ഷാജഹാന്റെ മകള്‍ ഫാത്തിമ ഫിദ (18) ആണ് മരിച്ചത്.

പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു. പരീക്ഷയില്‍ കുട്ടി നോക്കി എഴുതുന്നത് കണ്ട അധ്യാപകന്‍ പിടികൂടുകയും രക്ഷിതാവിനെ വിവരം അറിയിക്കുകയുമായിരുന്നു. രക്ഷിതാവ് സ്‌കൂളിലെത്തിയ ശേഷം കുട്ടിയുമായി തിരിച്ചുപോയി. വൈകുന്നേരം വീട്ടിലെത്തിയ ശേഷം വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു. ഉടനെ വീട്ടുകാര്‍ നിലമ്പൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).

കർദിനാൾ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ

 

Sharing is caring!