കർദിനാൾ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ
മലപ്പുറം: കത്തോലിക്ക സഭയുടെ കര്‍ദിനാളായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസകള്‍ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില്‍ വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള സാഹചര്യമുണ്ടായി. അവിടെ ഞങ്ങള്‍ക്ക് പ്രത്യേക പരിഗണന തരികയും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു തരാന്‍ ഇടപെടല്‍ നടത്തുകയും ചെയ്തത് അദ്ദേഹമായിരുന്നുവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അദ്ദേഹത്തിന് വളരെ സുദൃഢമായ ബന്ധമാണുള്ളതെന്ന് അവിടെ നിന്നും വ്യക്തമായി. അദ്ദേഹത്തിന് ലഭിച്ച പദവി കേരളത്തിന് മുഴുവന്‍ അഭിമാനമാണെന്നു തങ്ങള്‍ വ്യക്തമാക്കി. പുതുതായി ലഭിച്ച പദവിയിലൂടെ മതങ്ങള്‍ പകര്ന്നുനല്കുന്ന സ്നേഹ സന്ദേശം കൂടുതല്‍ ആളുകളിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനാവട്ടെയെന്ന് സാദിഖലി തങ്ങള്‍ നേര്‍ന്നു.
മഞ്ഞപ്പിത്തം ബാധിച്ച് വാഴക്കാട് സ്വദേശിയായ വിദ്യാർഥി മരിച്ചു
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]