മലപ്പുറത്ത് കാനം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

മലപ്പുറത്ത് കാനം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

മലപ്പുറം: ഇടതു പക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകൾ ജനസമക്ഷം വ്യക്തമാക്കുന്നതിൽ കാനം രാജേന്ദ്രൻ പുലർത്തിയ മികവും വ്യക്തതയും എക്കാലത്തും ഓർക്കപ്പെടുമെന്ന് യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ആലംങ്കോട് ലീലാകൃഷ്ണൻ. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാര്‍ഷികാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് കാനം അനുസ്മരണ സമ്മേളനം മലപ്പുറം ദിലീപ് മുഖര്‍ജി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സൈദ്ധാന്തികമായ അടിത്തറയും ഇഛാശക്തിയും അനുഭവങ്ങളിലൂടെ രൂപപ്പെടുത്തിയ കാഴ്ചപ്പാടും കാനത്തിലെ കമ്മ്യൂണിസ്റ്റിനെ സർവ്വരാലും ആദരണീയനാക്കി. നേതാവ്, സംഘാടകൻ, ട്രേഡ് യൂണിയനിസ്റ്റ്, കമ്മ്യൂണിസ്റ്റ് എന്നി തലങ്ങളിലെല്ലാം കാനം തന്റെതായ അടയാളങ്ങൾ ബാക്കിയാക്കി. സാംസ്കാരിക മായ ഔന്നത്യവും ലാളിത്യവും മുഖമുദ്രയാക്കിയ അദ്ദേഹം മറ്റു നേതാക്കളിൽ നിന്ന് വേറിട്ട് നിൽക്കുന്നത് നിർണ്ണായ ഘട്ടങ്ങളിൽ കൈകൊണ്ട നിശ്ചയ ദാർഢ്യമുള്ള നിലപാടുകൾ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അധികാര രാഷ്ട്രീയത്തിൽ നിന്നു മാറി മികച്ച കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ അവിശ്രമം പ്രയത്നിച്ചു. അതിന്റെ നേട്ടമാണ് മലപ്പുറമടക്കമുള്ള മേഖലകളിൽ സിപിഐയുടെ സംഘടന പരമായ മുന്നേറ്റമെന്നും കാനമെന്ന കമ്യൂണിസ്റ്റ് കാരന്റെ പ്രവർത്തനം രാജ്യത്തെ ഇടതുപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും എന്നും പാഠപുസ്തകമാണ് ആലങ്കോട് പറഞ്ഞു.

സിപിഐ ജില്ല സെക്രട്ടറി പി കെ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറിന്മാരായ ഇ സൈതലവി, അഡ്വ. പി പി ബാലകൃഷ്ണന്‍, എഐടിയുസി സംസ്ഥാന ട്രഷറര്‍ പി സുബ്രഹ്മണ്യൻ, എം എം സജീന്ദ്രൻ, അഡ്വ. മുസ്തഫ കൂത്രാടൻ എന്നിവർ സംസാരിച്ചു.

മഞ്ഞപ്പിത്തം ബാധിച്ച് വാഴക്കാട് സ്വദേശിയായ വിദ്യാർഥി മരിച്ചു

Sharing is caring!