മഞ്ഞപ്പിത്തം ബാധിച്ച് വാഴക്കാട് സ്വദേശിയായ വിദ്യാർഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് വാഴക്കാട് സ്വദേശിയായ വിദ്യാർഥി മരിച്ചു

വാഴക്കാട്: മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. മീഡിയ വണ്‍ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് വാഴക്കാട് മഠത്തില്‍ മുജീബ് റഹ്മാന്റെ മകന്‍ ഷാബാദ് (14) ആണ് മരിച്ചത്. വാഴക്കാട് ജിഎച്ച്എസ്എസ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഖബറടക്കം നാളെ രാവിലെ 11ന് ആക്കോട് ജുമുഅ മസ്ജിദില്‍.

സ്വയം നാടകമെഴുതി, സംവിധാനം ചെയ്ത്, അഭിനയിച്ച് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നാടകത്തിനും നടനുമുള്ള അവാര്‍ഡ് നേടിയിരുന്ന ഷാബാദ് കലാ രംഗത്ത് സജീവമായിരുന്നു. മഞ്ഞപ്പിത്തബാധയെതുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൃദയമിടിപ്പ് കുറയുന്ന അവസ്ഥയാണ് മരണത്തിലേക്കെത്തിച്ചത്. ഇത് മറ്റ് അവയവങ്ങളേയും ബാധിച്ചിരുന്നു.

മാതാവ്: ബിശാറ. അമാന, റഹ്മ, മെഹ്താബ്, ഷാസാദ് എന്നിവര്‍ സഹോദരങ്ങളാണ്.

സ്ത്രീകൾക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ 25 വർഷത്തന് ശേഷം പിടികൂടി

Sharing is caring!