മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചെയർമാനായി ടീം “മ” രൂപീകരിച്ചു. മലപ്പുറത്തിന്റെ വൈവിധ്യങ്ങളെ സെലിബ്രേറ്റ് ചെയ്യുകയാണ് ലക്ഷ്യം.
മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്. 2025 ജനുവരി 31, ഫെബ്രുവരി1, 2 തിയ്യതികളിലാണ് പരിപാടി. മൂന്ന് ദിവസങ്ങളിലായി അറുപതോളം സെഷനുകളിൽ ഇരുനൂറിലേറെ ഗസ്റ്റുകൾ ചടങ്ങിൽ പങ്കെടുക്കും. അരലക്ഷം പേർ ഇതിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈവിധ്യങ്ങളായ സെഷനുകളാണ് ഓരോ ദിവസും ക്രമീകരിച്ചിരിക്കുന്നത്. ഓരോ ദിവസവും വൈകുന്നേരങ്ങളിൽ കൾച്ചർ പ്രോഗ്രാമുകൾ നടക്കും.
മലപ്പുറത്തിന്റെ തനിമ, പൈതൃകം, ബഹുസ്വരത, പോരാട്ടം, കരുണ, മാതൃക, സാഹിത്യം, കല, കായികം, സാംസ്കാരിക രംഗം എന്നിവ ലോക സമക്ഷം സമർപ്പിക്കുകയാണ് മുഖ്യ ലക്ഷ്യം. വൈവിധ്യങ്ങളുടെ ചരിത്ര ദേശമായ മലപ്പുറത്തിന്റെ ഉള്ളടക്കം ഇവിടെ അനാവരണം ചെയ്യും. ആധുനിക കേരളത്തിന്റെ ബഹുമുഖ നിര്‍മിതിയിലും ഇന്ത്യയുടെ ദേശീയ രൂപീകരണ പ്രക്രിയയിലും ഈ നാട് വഹിച്ച പങ്ക്, പോര്‍ച്ചുഗീസ് കാലം തൊട്ട് തുടങ്ങുന്ന കോളനി വിരുദ്ധ സമരങ്ങള്‍ മുതല്‍ വര്‍ത്തമാന ഇന്ത്യയുടെ നിയമ നിര്‍മാണ മേഖലയില്‍ വരെ ഈ നാടിന്റെ നേതൃപരമായ കൈയ്യൊപ്പുകള്‍ എന്നിവ ചർച്ച ചെയ്യപ്പെടാനാണ് ഉദേശിക്കുന്നത്. ഇവിടത്തെ ജാതി-മത സമൂഹങ്ങളും ദളിത്-ഗോത്ര വിഭാഗങ്ങളും തീരദേശ-മലയോര പ്രദേശത്തെ ജനങ്ങളും അവരുടെ ജീവിതവും ചർച്ച ചെയ്യും.
മുന്‍ധാരണകളുടെയും അജണ്ടകളുടെയും അടിസ്ഥാനത്തില്‍, നിരന്തരം തലപൊക്കുന്ന സ്റ്റീരിയോടിപ്പിക്കല്‍ നിര്‍മിതികളുടെയും അപരവത്കരണത്തിന്റെയും പശ്ചാതലത്തില്‍, മലപ്പുറത്തിന് പുതിയൊരു മേല്‍വിലാസം നിര്‍മിക്കാനുള്ള ശ്രമങ്ങൾക്കെതിരായിട്ടുള്ള പോരാട്ടം കൂടിയാണിത്. ബ്രിട്ടീഷ് കാലത്തു തുടങ്ങിയ ഈ ‘മലപ്പുറം വേട്ട’ ഇന്നും പുതിയ രൂപത്തിലും ഭാവത്തിലും തുടരുന്നു. മതേതര ചേര്‍ന്നു നില്‍പ്പിനെ പേടിക്കുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ അത്തരം ആരോപണങ്ങളെ ഏറ്റുപിടിച്ച് പര്‍വ്വതീകരിക്കുകയാണ്. ഈ നാടിനെ നിര്‍മിച്ച എല്ലാ തരം ജനങ്ങളെയും അവരുടെ ജീവിതാനുഭവങ്ങളെയും സംഭാവനകളെയും അവഗണിക്കുവാനുള്ള നീക്കങ്ങൾക്കെതിരെ ഈ ഫെസ്റ്റിവെൽ പുതിയ പ്രതിരോധം തീർക്കും. ആധുനിക കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക നിര്‍മിതിയില്‍ മലപ്പുറം വഹിച്ച പങ്ക് വിശദമായി ചർച്ചയാകുന്ന സെഷനുകൾക്കാണ് മുൻഗണന നൽകിയിട്ടുള്ളത്.
പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ സ്കൂട്ടറിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർഥിനി മരണപ്പെട്ടു
മലപ്പുറത്തിന്റെ വെവിധ്യമാര്‍ന്ന ചരിത്ര-സാഹിത്യ-സംസ്‌കാരിക പൈതൃകങ്ങളുടെ ബഹുസ്വര ആഘോഷമായി “മ” ലിറ്ററേച്ചര്‍ & കള്‍ച്ചറല്‍ ഫെസ്റ്റിവെൽ അടയാളപ്പെടുത്തും. ഇതിന് തുടർച്ചകളുണ്ടുകുന്ന വിധമാണ് പരിപാടിയുടെ സംഘാടനം. സാഹിത്യ, സാംസ്‌കാരിക, അക്കാദമിക മേഖലയില്‍ നിന്ന് വിവിധ ദേശീയ, അന്തര്‍ദേശീയ അതിഥികളാണ് പരിപാടിയിൽ സംബന്ധിക്കുക. മലപ്പുറത്തിന്റെ വൈവിധ്യമാര്‍ന്ന സാഹിത്യ-സാംസ്‌കാരിക-അക്കാദമിക ലോകത്തെ കുറിച്ചുള്ള തുറന്ന സംവാദങ്ങളുടെയും ദൃശ്യാവിഷ്‌കാരങ്ങളുടെയും വേറിട്ട വേദിയായിരിക്കും മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി. സാഹിത്യ ചര്‍ച്ചകള്‍, കാലിക പ്രസക്തമായ രാഷ്ട്രീയ അവലോകനങ്ങള്‍, പ്രമുഖരുമായുള്ള സംവാദങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, നാടുനീങ്ങുന്ന വിവിധ തരം കലകളുടെ പ്രദര്‍ശനങ്ങള്‍, എക്‌സിബിഷന്‍, ബുക്‌ഫെയര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഭവങ്ങളും ഫെസ്റ്റിവെല്ലിന്റെ ഭാഗമായിരിക്കും. ഇതോടൊപ്പം, മലപ്പുറത്തിന്റെ ചരിത്രവും വർത്തമാനവും പുതിയ അക്കാദമിക വ്യവഹാരങ്ങളുടെ പിൻബലത്തിൽ വിപുലമായി അനേഷിക്കുന്ന സമ്പൂർണ്ണ ചരിത്രങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങൾ വിവിധ വോള്യങ്ങളായിട്ട് പ്രസിദ്ധീകരിക്കും. കേരളത്തിലെ പ്രമുഖ ചരിത്രകാരന്മാരുടെയും ഗവേഷകരുടെയും നേതൃത്വത്തിലാണ് ഇത് തയ്യാറാക്കുന്നത്. മുഖ്യധാരാ ചരിത്രം കാണാതെ പോയ മലപ്പുറത്തെ വിവിധ മത ജാതി വിഭാഗങ്ങളുടെയും അവരുടെ ജീവിതാനുഭവങ്ങളുടെയും സൂക്ഷ്മമായ അക്കാദമിക അടയാളപ്പെടുത്തലായിരിക്കും ഈ ഗ്രന്ഥങ്ങൾ. ഇതിനുള്ള പ്രയത്നങ്ങൾക്ക് തുടക്കമായി കഴിഞ്ഞു.
ജില്ലയിലെ പഞ്ചായത്ത്, മുൻസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന പ്രാദേശിക ചരിത്ര പുസ്തകങ്ങളുടെ പ്രസാധനമാണ് മറ്റൊരു ശ്രദ്ധേയമായ പരിപാടി. ഒരോ ദേശത്തിന്റെയും കഥയായിരിക്കും ഇവ. ഇതിനായ് എല്ലാ പഞ്ചായത്ത്, മുൻസിപ്പൽ തലങ്ങളിലും എഡിറ്റോറിയൽ ബോർഡ് ഇതിനകം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു. ഫെസ്റ്റിന്റെ പ്രമോഷന്റെ ഭാഗമായി പ്രീ ഇവൻറ്റുകൾ സംഘടിപ്പിക്കും. ഫെസ്റ്റിന്റെ പ്രധാന തീം ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം അതതു ദേശങ്ങളുമായി ബന്ധപ്പെട്ട സവിശേഷ തീം ഹൈലൈറ്റ് ചെയ്തുകൊണ്ടായിരിക്കും ഇവ നടക്കുക. മറ്റു വിവിധ മത്സര പരിപാടികളും ചടങ്ങിന്റെ ഭാഗമായി നടക്കും.
ടീം “മ” രൂപീകരണ യോഗം പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരീഫ് കുറ്റൂർ അധ്യക്ഷത വഹിച്ചു. അഡ്വ:യു.എ ലത്തീഫ്, നൗഷാദ് മണ്ണിശ്ശേരി, ടിപി അഷ്റഫ് അലി, സി കെ ശാക്കിർ, പി എ സലാം, മുഹ്സിൻ ബുക്കാഫെ, മുഖ്താർ ഉദരംപൊയിൽ, കെ എം ശാഫി, അഷ്റഫ് വാളൂർ, ജൗഹർ കുനിയിൽ, എ മാലിക് മഖ്ബൂൽ, ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽലത്തീഫ്, ട്രഷറർ ബാവ വിസപ്പടി, സീനിയർ വൈസ് പ്രസിഡന്റ് ഗുലാം ഹസ്സൻ ആലംഗീർ, വൈസ് പ്രസിഡന്റുമാരായ എൻ കെ ഹഫ്സൽ റഹ്മാൻ, കുരിക്കൾ മുനീർ, ഐ പി എ ജലീൽ, സലാം ആതവനാട്, കെ എം അലി, സെക്രട്ടറിമാരായ ടി പി ഹാരിസ്, സി അസീസ്, കെ സി ശിഹാബ്, യൂസുഫ് വല്ലാഞ്ചിറ, നിസാജ് എടപ്പറ്റ എന്നിവർ പ്രസംഗിച്ചു.
പ്രവർത്തക സമിതി അംഗങ്ങളായ സിദ്ദീഖ് വാഫി, സൈജൽ ആമയൂർ, സജറുദ്ദീൻ മൊയ്തു, കെ എം ഫത്താഹ്, അനീസ് ഒ കെ കൂരാട്, യു എ റസാഖ്, സി എ ബഷീർ, സവാദ് കള്ളിയിൽ, കെ ഷാഹുൽഹമീദ്, ഷംസുദ്ദീൻ പുള്ളാട്ട്, എം ടി അലി നൗഷാദ്, കെ കെ റിയാസ്, ഉബൈസ് താനാളൂർ, യൂസുഫ് ആര്യൻതൊടിക, ഷറഫുദ്ദീൻ കൊടക്കാടൻ, യൂനുസ് പാറപ്പുറം, ഇ പി അലി അഷ്കർ, സി ടി റഫീഖ് സംബന്ധിച്ചു.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]