എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം പൂര്‍ണമായി. വലിയ സംരംഭങ്ങളോടുള്ള എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ നെഗറ്റീവ് നയമാണിത്. എന്തുകൊണ്ട് പിന്മാറ്റം എന്നത് കേരളീയരോട് സര്‍ക്കാര്‍ വിശദീകരിക്കണം.
സ്മാര്ട് സിറ്റി പദ്ധതിയില്‍ സര്‍ക്കാര്‍ കാര്യക്ഷമത കാണിച്ചില്ല. അതിനെ കൊല്ലാകൊല ചെയ്തു. യുഡിഎഫ് കൊണ്ടുവന്ന പദ്ധതിയോട് എല്‍ഡിഎഫിനുള്ള മനോഭാവം ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. ഏത് സ്മാര്‍ട്ട് സിറ്റി, എന്ത് സ്മാര്‍ട്ട് സിറ്റി എന്നാണ് ചോദിച്ചത്. പരാജയ കാരണം ജനങ്ങളോട് വിശദീകരിക്കണം. യുഡിഎഫ് വെറുതെയിരിക്കില്ലെന്നും കാര്യങ്ങളെക്കുറിച്ച് പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




