വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചയ്ക്ക് കറിവെക്കാനായി മത്തൻ ഇല എടുക്കാൻ ആണെന്ന് പറഞ്ഞ് പുറത്തിറങ്ങിയ നഫീസ ഏറെ വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മക്കൾ: ഖാലിദ്, ഖദീജ, മാജിത.

ജ്വല്ലറിയുടമകളെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ ഒരു പ്രതി കോടതിയിൽ കീഴടങ്ങി

Sharing is caring!