അദാനിയുടെ സാമ്പത്തിക ക്രമക്കേടിൽ ജെപിസി അന്വേഷണം പ്രഖ്യാപിക്കണം: എഐവൈഎഫ്

അദാനിയുടെ സാമ്പത്തിക ക്രമക്കേടിൽ ജെപിസി അന്വേഷണം പ്രഖ്യാപിക്കണം: എഐവൈഎഫ്

മലപ്പുറം: നിരന്തരം സാമ്പത്തിക ക്രമക്കേടുകളും നിരവധി അന്വേഷണ റിപ്പോർട്ടുകളും പുറത്ത് വന്ന സാഹചര്യത്തിൽ ഗൗതം അദാനിക്കെതിരെ സംയുക്ത പാർലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നാവിശ്യപ്പെട്ട് കൊണ്ട് എഐവൈഎഫ് സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. ഷഫീർ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു.

യൂസഫ് കലയത്ത് അധ്യക്ഷനായി. അഡ്വ. മുസ്തഫ കൂത്രാടൻ, അഡ്വ. എം എ നിർമ്മൽ മൂർത്തി, എ ജയകൃഷ്ണൻ, കെ പി അസീസ് ബാവ, കെ വി നാസർ എന്നിവർ സംസാരിച്ചു.

ജനുവരിയില്‍ അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശന വിപണനമേള; ലോഗോ പ്രകാശനം ചെയ്തു

Sharing is caring!