സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേക്ക് അനുമതി നല്‍കിയതാണ് ഇതിനെല്ലാം തുടക്കമെന്ന് അദ്ദേഹം
പറഞ്ഞു.
നിയമം സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത കോടതിക്കുണ്ട്. കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു കൂട്ടര് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ” വളരെ സങ്കീര്‍ണമായ സംഭീതമായ ഒരു സാഹചര്യത്തിലേക്ക് ഈ നാട് പോവുകയാണ്. സംഭലിന്റെ കാര്യം നമുക്ക് എല്ലാവര്ക്കും അറിയാവുന്നതാണ്. അനാവശ്യമായി, നിയമവിരുദ്ധമായി അവിടെ ചെയ്തിട്ടുള്ള കാര്യങ്ങള്‍.
ആറ് പേര് വെടിവെപ്പില്‍ മരിച്ചു. മസ്ജിദില്‍ യഥാര്‍ഥത്തില്‍ അങ്ങനെയൊരു സര്‍വെ നടത്താന്‍ പാടില്ലായിരുന്നു. സര്‍വെക്കായി പോകുന്നവര്‍ വളരെ പ്രകോപനപരാമയ മുദ്രാവാക്യം വിളിക്കുന്നത് കണ്ടു. ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്ന അന്തരീക്ഷം പറ്റേ ഇല്ലാതാവുകയാണ്” ഇ.ടിമുഹമ്മദ് ബഷീര്‍ എം.പി വ്യക്തമാക്കി.
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
RECENT NEWS
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് – പ്രതിഷേധ സംഗമം
മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള [...]