കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്.
താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ തൊഴിലാളിയാണ് യൂസഫ് കോയ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30ഓടെ കൂട്ടായിയിൽ നിന്നും നാല് നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്.
പിതാവ്-ഇബ്രാഹിംകുട്ടി. ഉമ്മ: പാത്തീക്കുട്ടി. സഹോദരങ്ങൾ: ഹക്കീം, ഇസ്മായിൽ, ഫാസില, ഫർസാന.
ആലപ്പുഴ അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളിൽ കോട്ടക്കൽ സ്വദേശിയും
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




