ആലപ്പുഴ അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളിൽ കോട്ടക്കൽ സ്വദേശിയും
കോട്ടക്കൽ: ആലപ്പുഴയിൽ മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മരിച്ചവരിൽ കോട്ടക്കൽ സ്വദേശിയും. കോട്ടക്കൽ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തിൽ എ എൻ ബിനുരാജിന്റെ മകൻ ബി ദേവാനന്ദൻ (19) ആണ് മരണപ്പെട്ടത്.
അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം കനത്ത മഴയെന്ന് സൂചന. അപകടം നടന്ന സ്ഥലത്ത് വാഹനങ്ങൾ വേഗത്തിൽ കടന്നുപോകാൻ കഴിയുന്ന സ്ഥലമല്ലെന്ന് അവിടം സന്ദർശിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മഴനിമിത്തം കാഴ്ചക്കുണ്ടായ കുഴപ്പമാണ് കാർ നിയന്ത്രണം വിടാൻ കാരണമായതെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ബസും കാറും അമിതവേഗത്തിലായിരുന്നില്ല എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗുരുവായൂരിൽനിന്ന് കായംകുളത്തേക്ക് പോകുകയായിരുന്നു ബസ്. കാർ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഒരുവശത്തേക്ക് മാത്രം വാഹനം കടത്തിവിടുന്ന സ്ഥലത്താണ് അപകടം നടന്നത്. പരിക്കേറ്റവരിൽ ഒരാൾ ആലപ്പുഴ ജനറൽ ആശുപത്രിയിലും മറ്റുള്ളവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ്. കാർ പൂർണമായും തകർന്ന നിലയിലാണ്. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്.
കളർകോടിനടുത്ത് ദേശീയപാതയിൽ തിങ്കളാഴ്ച രാത്രി 9.45 ഓടെയായിരുന്നു അപകടം. വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. ആലപ്പുഴ കൈചൂണ്ടിമുക്കിലെ തിയറ്ററിൽ സിനിമ കാണാനായി പോകുകയായിരുന്നു സുഹൃത്തുക്കളെന്നാണ് വിവരം. അപകടം നടന്ന സ്ഥലത്തുനിന്ന് തിയറ്ററിലേക്ക് നാലുകിലോമീറ്ററോളം ദൂരം മാത്രമാണുള്ളത്.
കലക്ടർ പ്രഖ്യാപിക്കും മുന്നെ അവധി പ്രഖ്യാപിച്ച് വ്യാജൻമാർ; നടപടിയെന്ന് കലക്ടർ
ദേവാനന്ദനെ കൂടാതെ കോട്ടയം പൂഞ്ഞാർ ചെന്നാട് കരിങ്ങോഴക്കൽ വീട്ടിൽ ഷാജിയുടെയും ഉഷയുടെയും മകൻ ആയുഷ് ഷാജി (19), പാലക്കാട് കാവ് സ്ട്രീറ്റ് ശേഖരിപുരം ശ്രീവിഹാറിൽ ശ്രീദീപ് വത്സൻ(19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പകർക്കിയ വീട്ടിൽ മുഹമ്മദ് നസീറിന്റെയും മുംതാസ് ബീഗത്തിന്റെയും മകൻ മുഹമ്മദ് ഇബ്രാഹിം(19), കണ്ണൂർ മുട്ടം വേങ്ങര പാണ്ടിയാലയിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ (18) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഗൗരി ശങ്കർ, ആൽവിൻ, കൃഷ്ണദേവ്, ആനന്ദ്, മുഹ്സീൻ, ഷൈൻ എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർ മുന്നിലെ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചുവീണു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
RECENT NEWS
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് – പ്രതിഷേധ സംഗമം
മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള [...]