കലക്ടർ പ്രഖ്യാപിക്കും മുന്നെ അവധി പ്രഖ്യാപിച്ച് വ്യാജൻമാർ; നടപടിയെന്ന് കലക്ടർ

കലക്ടർ പ്രഖ്യാപിക്കും മുന്നെ അവധി പ്രഖ്യാപിച്ച് വ്യാജൻമാർ; നടപടിയെന്ന് കലക്ടർ

മലപ്പുറം: കലക്ടർ അവധി പ്രഖ്യാപിക്കുന്നതിന് മുന്നേ അവധി പ്രഖ്യാപിച്ച് വ്യാജൻമാർ. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ഡിസംബർ 3ന് അവധിയാണെന്ന വിധത്തിൽ വൈകുന്നേരം മുതലാണ് വ്യാജ വാർത്തകൾ കലക്ടറുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ നിന്നെന്ന വ്യാജേന പ്രചരിപ്പിച്ചത്. കലക്ടർ അവധി പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ വ്യാജൻ എല്ലായിടത്തും വൈറൽ ആയിരുന്നു.

ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ) ഔദ്യോഗികമായി ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത് ഇന്ന് (തിങ്കൾ) രാത്രി 8.50 ഓടെയാണ്. ഇതിനുമുമ്പ് ജില്ലാ കളക്ടറുടെ വ്യാജ സോഷ്യൽ മീഡിയ ഐഡി ഉപയോഗിച്ച് അവധി പ്രഖ്യാപിച്ചതായി വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിച്ചവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.

ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ (ഡിസംബർ 3 ചൊവ്വ) അവധി പ്രഖ്യാപിച്ചത്. മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.

ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു

Sharing is caring!