ഷൈൻ ടോം ചാക്കോയുടെ കാക്കി വേഷം കണ്ടു പേടിച്ച് വീണ ബൈക്ക് യാത്രികന് പരുക്ക്

ഷൈൻ ടോം ചാക്കോയുടെ കാക്കി വേഷം കണ്ടു പേടിച്ച് വീണ ബൈക്ക് യാത്രികന് പരുക്ക്

എടപ്പാള്‍: റോഡില്‍ പൊലീസ് വേഷത്തിലുള്ള നടനെ കണ്ട് യഥാ‍ര്‍ത്ഥ പൊലീസ് ആണെന്ന് കരുതി സ്കൂട്ടര്‍ പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചതിനിടയില്‍ തെന്നി വീണ് യുവാവിന് പരിക്ക്. ഹെൽമറ്റ് ധരിക്കാതെ വന്ന യുവാവ് പൊലീസ് വാഹന പരിശോധന നടത്തുകയാണെന്ന് കരുതിയാണ് സ്കൂട്ടര്‍ പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചത്.

സൂത്രധാരൻ എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടൻ ഷൈൻ ടോം ചാക്കോ ആയിരുന്നു പൊലീസ് വേഷത്തിൽ എടപ്പാള്‍ ജംഗ്ഷനിലെ പൊന്നാനി റോഡില്‍ നിന്നിരുന്നത്.പരിക്കേറ്റ യുവാവിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി.

ജില്ലയിൽ നാളെ റെഡ് അലർട്ട്; ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം

Sharing is caring!