നന്ദി പറയാനെത്തിയ പ്രിയങ്കയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി മലപ്പുറം
എടവണ്ണ: ഉജ്ജ്വല വിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ എടവണ്ണയിലെത്തിയത് ആയിരങ്ങൾ. വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് ആവേശം നിറഞ്ഞ വരവേൽപ്പാണ് എടവണ്ണയിൽ ലഭിച്ചത്.
തൻ്റെ ഹൃദയം മുഴുവൻ വയനാടാണെന്നും വയനാട്ടിലെ ജനങ്ങളുടെ അവകാശത്തിനും വികസനത്തിനും പുരോഗതിക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങൾ നൽകിയ സ്നേഹത്തിനും ഇഷ്ടത്തിനും പിന്തുണയ്ക്കും ഹൃദയത്തിൽ നിന്ന് പറയുന്നു. രാഹുൽ ഗാന്ധിയുടെ ഏറ്റവും ബുദ്ധിമുട്ടുള്ള സമയത്ത് വയനാട് അദ്ദേഹത്തോടൊപ്പം നിന്നു. അഹിംസ മാർഗത്തിലൂടെ സ്വാതന്ത്ര്യം നേടിയ ഒരു രാജ്യം എന്ന നിലയിൽ അഭിമാനിക്കുന്നവരാണ് നമ്മൾ. ഭരണഘടനയ്ക്കും രാജ്യത്തിൻ്റെ ആത്മാവിനും തുല്യതയ്ക്കും വേണ്ടിയാണ് കോൺഗ്രസ് പോരാടുന്നത്. ഭരണഘടന ശക്തമായി നിലനിർത്തുന്ന സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് നമ്മുടെ പോരാട്ടം. നിങ്ങളുടെ ജനപ്രതിനിധിയായി പാർലമെൻ്റിൽ ഇരിക്കാനുള്ള അവസരത്തെ അഭിമാനമായും ആദരവായും കാണുന്നു. ഒരു വ്യക്തിക്ക് മണ്ഡലത്തിന് വേണ്ടി, അവിടുത്തെ ജനങ്ങൾക്ക് വേണ്ടി എത്രമാത്രം കഠിനാധ്വാനം ചെയ്യാൻ പറ്റുമെന്ന് അടുത്ത അഞ്ചുവർഷം കൊണ്ട് താൻ തെളിയിച്ചു തരും. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സമൂഹത്തിലെ വിവിധ മേഖലകളിലെ ആളുകളുമായി സംവദിച്ചു. ഫുട്ബോൾ ഇഷ്ടപ്പെടുന്ന ഒരുപാട് കുട്ടികളെ കണ്ടു. വയനാട്ടിലെ ജനങ്ങൾ തന്നെ സ്നേഹിക്കുന്നത് പോലെ താൻ അവരെയും സ്നേഹിക്കുന്നുവെന്ന് അടുത്ത അഞ്ചുവർഷം കൊണ്ട് മനസിലാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പി.കെ. ബഷീർ എം.എൽ.എ. അധ്യക്ഷനായി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി., കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ, ഡി.സി.സി. പ്രസിഡൻ്റ് വി.എസ്. ജോയ്, യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയമോഹൻ, നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഗഫൂർ കുറുമാടൻ, ജനറൽ കൺവീനർ അഡ്വ. അബ്ദുള്ളക്കുട്ടി, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി.പി. സഫറുല്ല, ഡി.സി.സി. ജനറൽ സെക്രട്ടറി അജീഷ് എടാലത്ത് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ സ്കൂൾ കലോത്സവം കൊടിയിറങ്ങി; മലപ്പുറം ഉപജില്ലക്ക് ഓവറോൾ
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]