മഞ്ചേരി മെഡിക്കൽ കോളേജിനെതിരെയുള്ള നീക്കം അനുവദിക്കില്ലെന്ന് യൂത്ത് ലീ​ഗ്

മഞ്ചേരി മെഡിക്കൽ കോളേജിനെതിരെയുള്ള നീക്കം അനുവദിക്കില്ലെന്ന് യൂത്ത് ലീ​ഗ്

മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജ് പൂർണാവസ്ഥയിൽ എത്തും മുമ്പെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയടക്കം മാറ്റാനുള്ള തത്പരകക്ഷികളുടെ നീക്കം അനുവദിക്കില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി. ജനറൽ ആശുപത്രിയെ ഇല്ലാതാക്കി മെഡിക്കൽ കോളേജിനെ ഞെക്കി കൊല്ലാനുള്ള ഹിഡൻ അജണ്ടയാണിതിന് പിറകിൽ.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് മഞ്ചേരി മെഡിക്കൽ കോളേജിലെ സ്പെഷ്യൽ ഡോക്ടർമാരെ മാറ്റുന്നതിന് ലിസ്റ്റ് ഒരുക്കി കാത്തിരിക്കുകയാണ് ആരോഗ്യ വകുപ്പ്.ഇതിനായി ഡോക്ടർമാരുടെ പേരും തസ്തികയും അടക്കമുള്ള വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെട്ട് നേരത്തെ ശേഖരിച്ചിരുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണ് തസ്തിക പുന:ക്രമീകരണം നടത്തി മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ഡോക്ടർമാരെ പുനർ വിന്യസിക്കാനുള്ള നീക്കം നടക്കുന്നത്. ഇതിനകം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും മാറി പോയ തസ്തികകൾ നികത്താതിരിക്കലും ഈ നീക്കത്തിൻ്റെ ഭാഗമാണ്. അനസ്തേഷ്യ ജൂനിയർ കൺസൾട്ടൻ്റ് പൊന്നാനിയിലേക്ക് മാറിയ ഒഴിവ്, അനസ്തേഷ്യ കൺസൾട്ടൻ്റ് പെരിന്തൽമണ്ണയിലേക്ക് ട്രാൻസ്ഫറായി മൂന്ന് മാസമായി ഒഴിഞ്ഞ് കിടക്കുകയാണ്. ഫിസിക്കൽ മെഡിസിൻ വിഭാഗത്തിൽ മെഡിക്കൽ കോളേജിൽ ഡിപ്പാർട്ട്മെൻ്റ് തന്നെ ഇല്ലാതിരിക്കെ ജനറൽ ആശുപത്രിയിലുള്ള കൺസൾട്ടൻ്റ് സ്ഥലം മാറി പോയ ഒഴിവും നികത്താൻ തയ്യാറല്ലെന്ന് മാത്രമല്ല ഇതേ ഒഴിവിലേക്ക് മലപ്പുറം ജില്ലക്കാരായ ഡോകടർമാർ ട്രാൻസ് ഫറിന് ശ്രമിക്കുമ്പോൾ മഞ്ചേരിയിൽ ഇനി ജനറൽ ആശുപത്രി തന്നെ ഉണ്ടാവില്ലെന്നതാണ് ബന്ധപ്പെട്ടവർ നൽകുന്ന മറുപടി.നിലവിൽ ഇത് കാരണം സർജറി അടക്കം പ്രതിസന്ധിയിലായിരിക്കുകയാണ്.

മെഡിക്കൽ കോളേജിന് ആവശ്യമായ തസ്തിക സൃഷ്ടിച്ച് നിയമനം നടത്താതെ ജനറൽ ആശുപത്രി ഇല്ലാതെയാക്കാനുള്ള ശ്രമം സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്നത് വ്യക്തമാണ്. കൂടുതൽ ജനസംഖ്യയുള്ള ജില്ലക്ക് മെഡിക്കൽ കോളേജ് അനുവദിച്ചത് വലിയ ആശ്വാസകരമായിരുന്നു.എന്നാൽ തുടർന്ന് വന്ന ഇടത് സർക്കാർ മെഡിക്കൽ കോളേജിന് വേണ്ടി ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല നിരന്തരം അവഗണിച്ച് തകർക്കാനാണ് ശ്രമിച്ചത്. സ്വകാര്യ മെഡിക്കൽ ലോബിയുടെ ഇംഗിതികൾക്കനുസരിച്ച് മെഡിക്കൽ കോളേജിനെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിത്. അത്യാഹിത സംഭവങ്ങളുമായി എത്തുന്ന സാധാരണക്കാർക്ക് ചിലവ് താങ്ങാനാവാത്ത വിധം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന ദുരവസ്ഥയാണ് നിലവിലുള്ളത്. ഇല്ലെങ്കിൽ ബഹുദൂരം സഞ്ചരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തണമെന്നത് അത്യാഹിത രോഗികളെ ജീവഹാനിക്ക് വരെ കാരണമാകുന്നു എന്നതാണ് സാഹചര്യം.

റോമിലെ ​ഗ്രാൻ‍ഡ് മോസ്ക് സന്ദർശിച്ച് സാദിഖലി തങ്ങൾ

മെഡിക്കൽ കോളേജ് പൂർണ്ണ സ്ഥിതിയിൽ എത്തിക്കുന്നതിന് പകരം ഇല്ലാതാക്കാനുള്ള നീക്കത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണം. ആയിരക്കണക്കിന് സാധാരണക്കാരായ ജനങ്ങൾ ചികിത്സ തേടി എത്തുന്ന ജനറൽ ആശുപത്രി മെഡിക്കൽ കോളേജ് പരുവത്തിലാകും മുമ്പെ ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണം. മഞ്ചേരി ആശുപത്രിയിൽ നിന്നും ഡോക്ടർമാരടക്കം ജീവനക്കാരെ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം. അവശ്യമായ ഒഴിവുകൾ നികത്തി ആതുര ജന സേവനം കാര്യക്ഷമമാക്കണം.ജില്ലാ ആരോഗ്യ വകുപ്പും സർക്കാറും ജനഹിതം അറിഞ്ഞ് പ്രവർത്തിക്കാത്ത പക്ഷം ബഹുജനത്തെ അണിനിരത്തി നിരന്തര സമരം സംഘടിപ്പിക്കുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി.

Sharing is caring!