മാലിന്യമുക്തം വനകേരളം: ശില്പശാല സംഘടിപ്പിച്ചു

മാലിന്യമുക്തം വനകേരളം: ശില്പശാല സംഘടിപ്പിച്ചു

മലപ്പുറം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലാ തല ശില്പശാല സംഘടിപ്പിച്ചു. മാലിന്യസംസ്‌ക്കരണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, സമ്പൂര്‍ണ്ണത, സുസ്ഥിരത എന്നിവ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. 2025 മാര്‍ച്ച് 30നകം സംസ്ഥാനം സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുന്നതിന് വേണ്ടിയുള്ള സര്‍ക്കാരിന്റെ ഊര്‍ജ്ജിത ശ്രമങ്ങളുടെ ഭാഗമായാണ് ശില്പശാല.

തദ്ദേശ സ്വയംഭരണ വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഏജന്‍സികളുടെയും തദ്ദേശസ്ഥാപനങ്ങളുടേയും പ്രതിനിധികളാണ് രണ്ട് ദിവസങ്ങളിലായി മൂന്നു ബാച്ചുകളായി നടക്കുന്ന ശില്പശാലയില്‍ പങ്കെടുക്കുന്നത്. ശുചിത്വമിഷന്‍, ഹരിത കേരള മിഷന്‍, കെ.എസ്. ഡബ്യൂ.എം.പി, സി.കെ.സി.എല്‍, കുടുംബശ്രീ എന്നീ ഏജന്‍സികള്‍ തദ്ദേശസ്വയംഭരണ വകുപ്പുമായി ചേര്‍ന്നാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

എല്‍.എസ്.ജി.ഡി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചങ്ങ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ അജിത് കുമാര്‍, ജോയിന്‍ ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍, അസി. ഡയറക്ടര്‍ ഷാജു, വിവിധ ഏജന്‍സികളുടെ ജില്ലാ പ്രതിനിധികള്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പെരിന്തൽമണ്ണ ജ്വല്ലറി കവർച്ച കേസിൽ ബാലഭാസ്ക്കറിന്റെ ഡ്രൈവറും പ്രതി

Sharing is caring!