ജില്ലാ സഹകരണ ആശുപത്രിക്ക് സർക്കിൾ സഹകരണ യൂണിയന്റെ പുരസ്കാരം

ജില്ലാ സഹകരണ ആശുപത്രിക്ക് സർക്കിൾ  സഹകരണ യൂണിയന്റെ പുരസ്കാരം

മലപ്പുറം: 2024ലെ കേരള സർക്കാരിന്റെ മികച്ച സഹകരണ ആശുപത്രിക്കുള്ള അവാർഡ് നേടിയ പി.എം.എസ്.എ. മെമ്മോറിയൽ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിക്ക് മഞ്ചേരി സർക്കിളിന്റെ സഹകരണ യൂണിയന്റെ പുരസ്കാരം. സഹകരണ വകുപ്പ് ഓഡിറ്റ് ജില്ലാ ഡയറക്ടർ ആർ. പ്രിയയിൽ നിന്നും ആശുപത്രി ഡയറക്ടർ ഹനീഫ മൂന്നിയൂർ, മന്നയിൽ അബൂബക്കർ, സെക്രട്ടറി സഹീർ കാലടി, എന്നിവരും ജീവനക്കാരും ചേർന്ന് ഏറ്റുവാങ്ങി.

ഓഹരി ഉടമകൾക്ക് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ഡിവിഡന്റായ 11.5% വും ചികിഝാ ബെനിഫിറ്റ് 5% വും നൽകുന്നുണ്ട്. ഓഡിറ്റ് ക്ലാസിഫിക്കേഷൻ എ ഗ്രേഡ് ഉള്ള ആശുപത്രിക്ക് നിലവിൽ രണ്ട് ആശുപത്രിയും ഒരു ക്ലിനിക്കും പ്രവർത്തിക്കുന്നുണ്ട്. 2025 ജനുവരിയിൽ മലപ്പുറത്ത് സൗജന്യ ഡയാലിസിസ് കേന്ദ്രവും കൂടാതെ 2025 ഫെബ്രുവരി മാസത്തോടെ കരുവാരക്കുണ്ടിൽ 150 ബെഡ് സൂപ്പർ സ്പെഷ്യാലിറ്റി സഹകരണ ആശുപത്രിയും പ്രവർത്തനം ആരംഭിക്കും.

ആശുപത്രി പ്രസിഡന്റ് കെ.പി.എ. മജീദ് എം.എൽ.എ, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, എക്സിക്യൂട്ടീവ് ഡയറക്ടർ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരാണ്. മഞ്ചേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഒ. സഹദേവൻ, അസിസ്റ്റന്റ് രജിസ്ട്രാർ നൗഷാദ്, അസിസ്റ്റന്റ് ഡയറക്ടർ ശ്രീജ, റഷീജ എന്നിവർ പ്രസംഗിച്ചു.

പെരിന്തൽമണ്ണ ജ്വല്ലറി കവർച്ച കേസിൽ ബാലഭാസ്ക്കറിന്റെ ഡ്രൈവറും പ്രതി

Sharing is caring!