പെരിന്തൽമണ്ണ ജ്വല്ലറി കവർച്ച കേസിൽ ബാലഭാസ്ക്കറിന്റെ ഡ്രൈവറും പ്രതി
പെരിന്തൽമണ്ണ: കെ.എം ജ്വല്ലറിയുടമകളെ ആക്രമിച്ച് സ്വർണം കവർച്ച ചെയ്ത കേസിലെ പ്രതികളിൽ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകട മരണം സംഭവിച്ച വാഹനത്തിൽ ഡ്രൈവറായി ഉണ്ടായിരുന്ന വ്യക്തിയും. ബാലഭാസ്ക്കറിന്റെ ഡ്രൈവറായിരുന്ന പാട്ടുരായിക്കൽ കുറിയേടത്ത് മനയിൽ അർജ്ജുൻ കവർച്ചയ്ക്ക് ശേഷം പ്രതികളിൽ നാലു പേരെ മറ്റൊരു വാഹനത്തിൽ രക്ഷപ്പെടുത്തി കേസിൽ ഉൾപ്പെട്ട മറ്റൊരാളുടെ വീട്ടിൽ എത്തിക്കുകയായിരുന്നു. അർജുന്റെ വീട്ടിൽ നിന്നും സ്വർണാഭരണം ഉരുക്കി നിർമിച്ച രണ്ടു സ്വർണ കട്ടികളും, സ്വർണം വിറ്റ് നേടിയ കുറച്ച് പണവും പോലീസ് കണ്ടെത്തി.
ഈ മാസം 21നാണ് പെരിന്തൽമണ്ണ കെ എം ജ്വല്ലറി ഉടമകൾ ആഭരണവുമായി രാത്രി ജ്വല്ലറി പൂട്ടിയ ശേഷം വീട്ടിലേക്ക് പോകുന്നതിനിടെ പ്രതികൾ ആക്രമിച്ച് മൂന്ന് കിലോയോളം സ്വർണാഭരണം കവർന്നത്. പ്രതികൾ നൽകിയ വിവരത്തെ തുടർന്ന് 1.723 കിലോ സ്വർണവും
32.79 ലക്ഷം രൂപയും വീണ്ടെടുത്തു.
കഴിഞ്ഞ ദിവസം അറസ്റ്റിലായി റിമാൻഡ് ചെയ്ത തൃശ്ശൂർ വെള്ളാനിക്കര കൊട്ടിയാട്ടിൽ സലീഷ്, കിഴക്കുംപാട്ടുകര പട്ടത്ത് മിഥുൻ എന്ന അപ്പു, സതീഷ്, പീച്ചി ആലപ്പാറ പയ്യംകോട്ടിൽ കണ്ണറ കഞ്ഞിക്കാവിൽ ലിസൺ, എന്നിവരെ കസ്റ്റഡിയിൽ വാങ്ങി കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ തെളിവെടുപ്പിലാണ് ഉരുക്കിയ സ്വർണവും, സ്വർണം വിറ്റ പണവും കണ്ടെടുത്തത്. ഉരുക്കിയ ഏഴ് സ്വർണ കട്ടകളിൽ , നാലെണ്ണം തൃശൂർ ജൂബിലി മിഷനിലെ മിഥുൻ എന്ന അപ്പുവിൻ്റെ വാടക വീട്ടിൽ നിന്നാണ് ലഭിച്ചത്. ലിസണെ വിൽക്കാൻ ഏൽപ്പിച്ച മൂന്ന് സ്വർണക്കട്ടകളിൽ ഒരു കട്ട വിറ്റ 32, 79, 500 രൂപയും, വിൽക്കാൻ വെച്ച രണ്ട് സ്വർണ കട്ടകളും ഇയാളുടെ തൃശൂർ കണ്ണറയിലെ വീട്ടിൽ നിന്നുമാണ് കണ്ടെടുത്തത്.
മലപ്പുറം സ്വദേശിനിയുടെ കൊലപാതകം; കൂടെയുണ്ടായിരുന്ന യുവാവിനായി തിരിച്ചിൽ
തട്ടിയെടുത്ത സ്വർണവുമായി തൃശൂരിലേക്ക് പോയ സലീഷ്, അജിത്ത്, മനു, ഫർഹാൻ എന്നിവർ കഴിഞ്ഞ 22 ന് രാവിലെ സന്ദർശിച്ച ഒരു ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിക്ഷേപിച്ച സ്വർണ്ണം കെട്ടിയ ആറ് ബ്രസ് ലെറ്റുകൾ, ക്ഷേത്ര ഭാരവാഹികളുടെ സഹായത്താൽ ഭണ്ഡാരം തുറന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുകയും, സ്വർണവും കോടതിയിൽ ഹാജരാക്കും, സതീഷിൻ്റെ വീട്ടിൽ നിന്ന് സ്വർണം ഉരുക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും, ഡി.വൈ.എസ്.പി ടി.കെ ഷൈജുവിൻ്റെ നേതൃത്വത്തിൽ സി.ഐ സുമേഷ് സുധാകരൻ, എസ്.ഐ ഷാഹുൽ ഹമീദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്.
കേസിൽ ആകെ 18 പ്രതികളാണ് ഉള്ളത്. ഇതിൽ 13 പേരെയാണ് ഇതുവരെ പിടികൂടിയത്.
RECENT NEWS
പെരിന്തൽമണ്ണ ജ്വല്ലറി കവർച്ച കേസിൽ ബാലഭാസ്ക്കറിന്റെ ഡ്രൈവറും പ്രതി
പെരിന്തൽമണ്ണ: കെ.എം ജ്വല്ലറിയുടമകളെ ആക്രമിച്ച് സ്വർണം കവർച്ച ചെയ്ത കേസിലെ പ്രതികളിൽ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകട മരണം സംഭവിച്ച വാഹനത്തിൽ ഡ്രൈവറായി ഉണ്ടായിരുന്ന വ്യക്തിയും. ബാലഭാസ്ക്കറിന്റെ ഡ്രൈവറായിരുന്ന പാട്ടുരായിക്കൽ കുറിയേടത്ത് [...]