19.73 കോടി രൂപയുടെ ഫെല്ലോഷിപ്പ് സ്വന്തമാക്കിയ സി കെ സഫീറിന് മഅദിൻ അക്കാദമിയുടെ ആദരം

മലപ്പുറം: ഒരു ശാസ്ത്രജ്ഞന് ലഭിക്കാവുന്ന ലോകത്തെ ഏറ്റവും ഉയര്‍ന്ന അക്കാദമിക ബഹുമതിയായ റോയല്‍ സൊസൈറ്റി വാഗ്ദാനം ചെയ്യുന്ന യൂണിവേഴ്സിറ്റി റിസര്‍ച്ച് ഫെല്ലോഷിപ്പ് (യു ആര് എഫ്) (19.73 കോടി രൂപ) കരസ്ഥമാക്കിയ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഫാക്കല്‍റ്റിയും മലപ്പുറം മോങ്ങം സ്വദേശിയുമായ ഡോ. സി കെ സഫീറിനെ മഅദിന്‍ അക്കാദമി ആദരിച്ചു. അനുമോദന ചടങ്ങ് മഅദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
സഫീറിന്റെ നേട്ടം മലയാളി സമൂഹത്തിന് ഒന്നടങ്കം വിശിഷ്യാ മലപ്പുറത്തുകാര്‍ക്ക് ഏറെ അഭിമാനം പകരുന്നതാണെന്നും വൈജ്ഞാനിക രംഗത്തെ ഉന്നതങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഫീര്‍ ഏറ്റവും വലിയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യൂണിവേഴിസിറ്റികളില്‍ ഒട്ടേറെ സാധ്യതകളാണ് നമുക്ക് മുന്നിലുള്ളതെന്നും വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഒരു വിദ്യാര്‍ഥി പഠനം നടത്തേണ്ടതെന്നും ഡോ സഫീര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ രാമാന്തള്ളി, ഡോ. മുഹമ്മദ്, സൈതലവികോയ കൊണ്ടോട്ടി, നൂറുല്‍ അമീന് ലക്ഷദ്വീപ്, ദുല്‍ഫുഖാര്‍ അലി സഖാഫി, ഖാലിദ് സഖാഫി സ്വലാത്ത നഗര്‍, ജുനൈദ് അദനി അങ്ങാടിപ്പുറം, അബൂത്വാഹിര്‍ അദനി എന്നിവര്‍ സംബന്ധിച്ചു.
സംഘര്‍ബാധിത മേഖലയായ സംഭലിലേക്ക് പോകാന്‍ ശ്രമിച്ച മുസ്ലിം ലീഗ് എം.പിമാരെ തടഞ്ഞ് യു പി പോലീസ്
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]