സംഘര്‍ബാധിത മേഖലയായ സംഭലിലേക്ക് പോകാന്‍ ശ്രമിച്ച മുസ്‌ലിം ലീഗ് എം.പിമാരെ തടഞ്ഞ് യു പി പോലീസ്

സംഘര്‍ബാധിത മേഖലയായ സംഭലിലേക്ക് പോകാന്‍ ശ്രമിച്ച മുസ്‌ലിം ലീഗ് എം.പിമാരെ തടഞ്ഞ് യു പി പോലീസ്

ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ സംഘര്‍ബാധിത മേഖലയായ സംഭലിലേക്ക് പോകാന്‍ ശ്രമിച്ച മുസ്‌ലിം ലീഗ് എം.പിമാരെ തടഞ്ഞ് യു പി പോലീസ്. ഗാസിയാബാദില്‍ വെച്ചാണ് എം.പിമാരെ പോലീസ് തടഞ്ഞത്. ഇവിടെ നിന്ന് രണ്ട് ജില്ലകള്‍ കൂടി പിന്നിട്ടു വേണം സംഭലിലെത്താന്‍.

എന്നാല്‍ സംഭലില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഗാസിയാബാദ് ജില്ലയിലെ സജ്ജരാസി ടോള്‍ പ്ലാസയില്‍ വെച്ചു തന്നെ എം.പിമാരെ പൊലീസ് സന്നാഹം തടയുകയായിരുന്നു.

രണ്ടുവാഹനങ്ങളിലായാണ് എം.പിമാരുടെ സംഘം സംഭലിലേക്ക് പുറപ്പെട്ടത്. ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, ഹാരിസ് ബീരാന്‍, നവാസ് ഗനി, പി.വി. അബ്ദുൽ വഹാബ് എന്നീ എം.പിമാരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘര്‍ഷ മേഖലയായതിനാല്‍ പോകാന്‍ അനുവാദം തരാന്‍ സാധിക്കില്ലെന്നാണ് എം.പിമാരോട് പൊലീസ് പറഞ്ഞത്. അതേസമയം, തടഞ്ഞത് തെറ്റായ നടപടിയാണെന്നും പൊലീസുമായി സംഘര്‍ഷത്തിനില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി വ്യക്തമാക്കി.

ഞങ്ങൾ സംഘർഷം ഉണ്ടാക്കാനല്ല , അവിടുത്തെ മനുഷ്യരെ കാണാനാനും ആശ്വസിപ്പിക്കാനും വേണ്ടിയാണ് എന്ന് പറഞ്ഞിട്ടും അവർ വഴങ്ങിയില്ല.  തൽക്കാലം ഞങ്ങൾ തിരിച്ചുപോരുകയാണ്. കൂടിയാലോചനകൾക്ക് ശേഷം വൈകാതെ തന്നെ സംഭലിലേക്ക് വീണ്ടും പുറപ്പെടുമെന്ന് പി വി അബ്ദുൽ വഹാബ് എം പി പറഞ്ഞു.

രണ്ട് വർഷത്തെ ആസൂത്രണത്തോടെ സ്വർണം കവർന്ന സംഘത്തെ നാല് ദിവസം കൊണ്ട് പൂട്ടി മലപ്പുറം പോലീസ്

നേരത്തെ ഉത്തര്‍ പ്രദേശ് സംഭലിലെ ഷാഹി മസ്ജിദില്‍ പൊലീസ് നടത്തിയ ദാരുണമായ വെടിവെപ്പ് സംബന്ധിച്ചും അതിക്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി ഇന്നത്തെ ശൂന്യവേള, ചോദ്യോത്തര സമയം എന്നിവയുള്‍പ്പെടെ ലിസ്റ്റുചെയ്ത എല്ലാ ബിസിനസ്സുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു രാജ്യസഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാവ് പി.വി അബ്ദുല്‍ വഹാബ് എം.പി ചെയര്‍മാന് നോട്ടീസ് നല്‍കിയിരുന്നു.

നിരപരാധികളായ നാല് മുസ്‌ലിം യുവാക്കളുടെ ജീവനെടുത്ത പൊലീസ് കൂട്ടക്കുരുതി ഒരിക്കലും അംഗീകരിക്കാനാകാത്തതും, നീതി നിഷേധവുമാണ്. സംഭാലിലെ ഷാഹി മസ്ജിദില്‍ സര്‍വേ നടത്താനുള്ള കീഴ്‌ക്കോടതിയുടെ ഉത്തരവ് പാര്‍ലമെന്റ് പാസാക്കിയ ‘ആരാധനാലയം (പ്രത്യേക വ്യവസ്ഥ) നിയമം 1991’ ലംഘനം ആണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

Sharing is caring!