രണ്ട് വർഷത്തെ ആസൂത്രണത്തോടെ സ്വർണം കവർന്ന സംഘത്തെ നാല് ദിവസം കൊണ്ട് പൂട്ടി മലപ്പുറം പോലീസ്
പെരിന്തൽമണ്ണ: പെരിന്തല്‍മണ്ണയില്‍ കടയടച്ച് വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന കെ.എം.ജ്വല്ലറിയുടമകളായ യൂസഫിനേയും സഹോദരന്‍ ഷാനവാസിനേയും കാറുകൊണ്ട് ഇടിച്ചിട്ട് ആക്രമിച്ച് മാരകമായി പരിക്കേല്‍പിച്ച് മൂന്ന് കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ ഒമ്പത് പേര്‍ കൂടി പിടിയില്‍. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയും ചെയ്യുന്ന പാറക്കെട്ട് വീട്ടില്‍ വിപിന്‍(36), താമരശ്ശേരി അടിവാരം സ്വദേശികളായ ആലംപടി ഷിഹാബുദ്ദീന്‍(28), പുത്തന്‍വീട്ടില്‍ അനസ്(27), പിണറായി എരുവെട്ടി സ്വദേശി കിഴക്കേപറമ്പത്ത് അനന്തു(28), തൃശ്ശൂര്‍ വെള്ളാനിക്കര സ്വദേശി കൊട്ടിയാട്ടില്‍ സലീഷ്(35), കിഴക്കുംപാട്ടുകര സ്വദേശി പട്ടത്ത് മിഥുന്‍ എന്ന അപ്പു(37), പാട്ടുരക്കല്‍ സ്വദേശി കുറിയേടത്ത് മനയില്‍ അര്‍ജ്ജുന്‍(28), പീച്ചി ആലപ്പാറ സ്വദേശി പയ്യംകോട്ടില്‍ സതീഷ്(46), കണ്ണറ സ്വദേശി കഞ്ഞിക്കാവില്‍ ലിസണ്‍(31) എന്നിവരെയാണ് കണ്ണൂര്‍, തൃശ്ശൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞദിവസം രാത്രിയില്‍ മലപ്പുറം എസ്.പി. ആര്‍.വിശ്വനാഥ് ഐപിഎസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
കൂത്തുപറമ്പ് പത്തായക്കുന്ന് പാട്ടിയം സ്വദേശികളായ ശ്രീരജ് വീട്ടില്‍ നിജില്‍ രാജ്(35), ആശാരിക്കണ്ടിയില്‍ പ്രഭിന്‍ലാല്‍(29), തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശി കളിയങ്ങര സജിത്ത് കുമാര്‍(39), എളവള്ളി സ്വദേശി കോരാംവീട്ടില്‍ നിഖില്‍(29) എന്നിവര്‍ കവര്‍ച്ച നടത്തി തൃശ്ശൂര്‍ ഭാഗത്തേക്ക് കാറില്‍ പോവുന്ന സമയം തൃശ്ശൂര്‍ പോലീസിന്റെ പിടിയിലായിരുന്നു.
വ്യാഴാഴ്ച രാത്രി എട്ടരയോടെ പെരിന്തല്‍മണ്ണ ഊട്ടി റോഡിലെ ജ്വല്ലറി അടച്ച് സ്ക്കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഉടമ യൂസഫിനേയും സഹോദരന്‍ ഷാനവാസിനേയും കാറില്‍ പിറകെവന്ന് ഒമ്പതോളം വരുന്ന സംഘം പട്ടാമ്പിറോഡില്‍ വച്ച് കാര്‍ കുറുകെയിട്ട് ഇടിച്ചുവീഴ്ത്തുകയും മറിഞ്ഞുവീണ ഇരുവരുടെയും കണ്ണിലേക്ക് കുരുമുളക് സ്പ്രേ അടിക്കുകയും മുഖത്ത് ഇടിച്ച് മാരകമായി പരിക്കേല്‍പിച്ച് കൈവശമുണ്ടായിരുന്ന മൂന്ന് കിലോഗ്രാമോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത് കാറില്‍ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ തൃശ്ശൂർ റേഞ്ച് ഡി ഐ ജി തോംസൺ ജോസ് ഐ പി എസ് നിർദ്ദേശ പ്രകാരം പാലക്കാട്, തൃശ്ശൂര്‍ പോലീസ് രാത്രിയില്‍ കുറ്റകൃത്യത്തിനുപയോഗിച്ച കാര്‍ കേന്ദ്രീകരിച്ച് പരിശോധനയും പട്രോളിംഗും ശക്തമാക്കുകയും ചെയ്തതിന്‍റെ ഫലമായി തൃശ്ശൂരില്‍ വച്ച് സംശയാസ്പദമായ രീതിയില്‍ വന്ന കാര്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് തടഞ്ഞ് കാറിലുണ്ടായിരുന്ന നിജില്‍രാജ്, പ്രബിന്‍ലാല്‍, സജിത്ത് കുമാര്‍, നിഖില്‍ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും പെരിന്തല്‍മണ്ണ പോലീസിന് കൈമാറുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത നാല് പ്രതികളെയും പെരിന്തല്‍മണ്ണയിലെത്തിച്ച് ജില്ലാപോലീസ് മേധാവി ആര്‍.വിശ്വനാഥ് ഐപിഎസിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ ചോദ്യം ചെയ്തതിലാണ് ദിവസങ്ങളോളം ആസൂത്രണം നടത്തി നടപ്പിലാക്കിയ കവര്‍ച്ചയുടെ ചുരുളഴിഞ്ഞത്.
കണ്ണൂര്‍, തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും ആസൂത്രണം നടത്തിയവരെ കുറിച്ചും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇൻസ്പെക്ടർമാരായ ദീപകുമാര്‍. എ, സുമേഷ് സുധാകരന്‍, സംഗീത്. പി, സി.വി ബിജു, എസ്.ഐ എന്‍. റിഷാദലി എന്നിവരുടെ നേതൃത്വത്തില്‍ സംഘങ്ങളായി തിരിഞ്ഞ് തൃശ്ശൂര്‍, കൂത്തുപറമ്പ്, കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നായി രാത്രിയില്‍ തന്നെ കവര്‍ച്ച ആസൂത്രണം ചെയ്തവരടക്കം ഒമ്പതുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തൃശ്ശൂര്‍, ഗുരുവായൂര്‍, ചാലക്കുടി, കേച്ചേരി ഭാഗങ്ങളില്‍ ലോഡ്ജുകളില്‍ ദിവസങ്ങളോളം താമസിച്ചാണ് സംഘം കവര്‍ച്ച ആസൂത്രണം ചെയ്തത്. സംഘത്തില്‍പെട്ട നാലുപേര്‍ പിടിയിലായതറിഞ്ഞ് തൃശ്ശൂരില്‍ തന്നെയുണ്ടായിരുന്ന മറ്റുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു. അറസ്റ്റ് ചെയ്ത കൂത്തുപറമ്പ് സ്വദേശി വിപിന്‍ ഒരു കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷലഭിച്ച് ജയിലിലാണ്. രണ്ടര മാസം കൂടുമ്പോള്‍ 15 ദിവസം പരോള്‍ ലഭിച്ച് നാട്ടില്‍ വരാം.
ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് മലപ്പുറത്ത് വിദ്യാർഥി മരിച്ചു
ജയിലിനകത്ത് വച്ച് പരിചയപ്പെട്ട ഷിഹാബ്, അനസ് വഴി പെരിന്തല്‍മണ്ണയിലെ ജ്വല്ലറിയെകുറിച്ചുള്ള വിവരങ്ങളറിഞ്ഞ വിപിന്‍ തന്‍റെ നാട്ടിൽ തന്നെയുള്ളതും സമാനകേസുകളില്‍ പ്രതിയുമായ അനന്തു മുഖേന കണ്ണൂര്‍, തൃശ്ശൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തെ അറിയിച്ച് സംഘത്തില്‍ പെട്ട നിജില്‍ രാജ്, സലീഷ് എന്നിവര്‍ പെരിന്തല്‍മണ്ണയിലെത്തി ജ്വല്ലറിയും വീടും പോവുന്നസമയവും പരിസരങ്ങളും നിരീക്ഷിച്ച് പോയ ശേഷം 21 ന് വൈകിട്ട് നാലുമണിയോടെ ഒമ്പതുപേരടങ്ങുന്ന സംഘം മഹീന്ദ്രകാറില്‍ പെരിന്തല്‍മണ്ണ പട്ടാമ്പിറോഡില്‍ കാത്തുനിന്ന് രാത്രി എട്ടരയോടെ ജ്വല്ലറിയുടമകള്‍ കടയടച്ച് വരുമ്പോള്‍ കവര്‍ച്ച നടത്തുകയായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം സംഘത്തിലെ നാലുപേര്‍ ഷൊര്‍ണൂര്‍ ഇറങ്ങുകയും ബാക്കിയുള്ളവര്‍ തൃശ്ശൂരിലേക്ക് പോകുന്നവഴിയാണ് പോലീസിന്‍റെ പിടിയിലാവുകയും ചെയ്തു. മിഥുന്‍, സതീഷ്, ലിസണ്‍, അര്‍ജുന്‍, എന്നിവര്‍ കവര്‍ച്ചാസ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചവരും രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ്. പിടിയിലായ, സജിത്ത് കുമാര്‍, സലീഷ്, അനന്തു, ഷിഹാബ്, അനസ്, മിഥുന്‍, സതീഷ് എന്നിവരെല്ലാം മുന്‍പും സമാന കേസുകളില്‍ പ്രതിയായവരാണ്.
സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് ഐ.പി.എസ്, മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് ഐപിഎസ് എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി.കെ.ഷൈജു, പെരിന്തല്‍മണ്ണ ഇൻസ്പെക്ടർ സുമേഷ് സുധാകരന്‍, പോത്തുകല്‍ ഇന്‍സ്പെക്ടര്‍ എ. ദീപകുമാര്‍, കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ പി.സംഗീത്, പെരുമ്പടപ്പ് ഇന്‍സ്പെക്ടര്‍ സി.വി.ബിജു, പെരിന്തല്‍മണ്ണ എസ്.ഐമാരായ എന്‍.റിഷാദലി, ഷാഹുല്‍ഹമീദ്, എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ പോലീസും മലപ്പുറം ജില്ലാ ഡാൻസഫ് സ്ക്വാഡുകളും ആണ് സംഘത്തിലുണ്ടായിരുന്നത്.
RECENT NEWS
കർദിനാൾ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ
മലപ്പുറം: കത്തോലിക്ക സഭയുടെ കര്‍ദിനാളായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസകള്‍ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില്‍ വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള [...]