കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ 30-ാം വാർഷികം ജില്ലയിൽ സമുചിതമായി ആചരിച്ചു
മലപ്പുറം: കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ 30-ാം വാർഷികം ഇന്ന് ജില്ലയിൽ സമുചിതമായി ആചരിച്ചു. ജില്ലയിലെ 18 ബ്ലോക്ക് കേന്ദ്രങ്ങളിലും യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
ഡി വൈ എഫ് ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് എസ് സതീഷ് പെരിന്തൽമണ്ണയിലും മുൻ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് എടപ്പാളിലും സംഘടന ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് വളാഞ്ചേരിയിലും ജില്ലാ പ്രസിഡൻ്റ് പി ഷബീർ തവനൂരിലും ഡി വൈ എഫ് ഐ മുൻ ജില്ലാ സെക്രട്ടറി എ ശിവദാസൻ പൊന്നാനിയിലും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി സന്തോഷ് തിരൂരിലും മുൻ ജില്ലാ കമ്മിറ്റി അംഗം ഷാജിത് കെ പി താനൂരിലും കെ എസ് കെ ടി യു സംസ്ഥാന വൈസ് പ്രസിഡൻറ് ഇ ജയൻ തിരൂരങ്ങാടിയിലും മുൻ ജില്ലാ സെക്രട്ടറി പി കെ അബ്ദുള്ള നവാസ് വേങ്ങരയിലും മുൻ സംസ്ഥാന സെക്രട്ടറി എ പ്രദീപ് കുമാർ വള്ളിക്കുന്നും പ്രമോദ് ദാസ് കൊണ്ടോട്ടിയിലും അനൂപ് കക്കോടി അരീക്കോടും കൂട്ടായി ബഷീർ മഞ്ചേരിയിലും സി ഇല്യാസ് മലപ്പുറത്തും കെ ടി നൗഫൽ മങ്കടയിലും സംസ്ഥാന കമ്മിറ്റി അംഗം കെ പി അനീഷ് വണ്ടൂരിലും എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ഇ അഫ്സൽ എടക്കരയിലും എസ് എഫ് ഐ ജില്ലാ സെക്രട്ടറി എൻ ആദിൽ നിലമ്പൂരും പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
1994 നവംബർ 25 ന് വിദ്യാഭ്യാസ കച്ചവടത്തിനെതിരെ എന്ന മുദ്രാവാക്യവുമായി നടന്ന സമരത്തിൽ പങ്കെടുത്തവർക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പിൽ കെ കെ രാജീവൻ, ഷിബുലാൽ കെ വി റോഷൻ, മധു , ബാബു എന്നിവർ കൊല്ലപ്പെട്ടു. വെടിവയ്പ്പിൽ ഗുരുതര പരിക്കേറ്റ് കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകാലം ചികിത്സയിൽ കഴിഞ്ഞ പുഷ്പൻ 2024 സെപ്റ്റംബർ 28 ന് അന്തരിക്കുകയും ചെയ്തു.
റവന്യൂ ജില്ലാ കലോൽസവത്തിന് നാളെ കോട്ടക്കലിൽ തിരി തെളിയും
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




