ഉമ്മർ ഫൈസി മുക്കം വീണ്ടും സംസ്ഥാന ഹജ് കമ്മിറ്റിയിൽ

ഉമ്മർ ഫൈസി മുക്കം വീണ്ടും സംസ്ഥാന ഹജ് കമ്മിറ്റിയിൽ

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനഃസംഘടനയുടെ ഭാഗമായി 16 പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്ത് വിജ്ഞാപനമിറങ്ങി. സമസ്‌ത ഇ.കെ വിഭാഗം പ്രതിനിധിയായി തുടർച്ചയായി രണ്ടാംതവണയും മുക്കം ഉമർ ഫൈസി കമ്മിറ്റിയിൽ ഉൾപ്പെട്ടു.

സമസ്ത‌യിൽ സി.പി.എം അനുകൂല നിലപാടെടുക്കുന്ന മുശാവറ അംഗമാണ് ഉമർ ഫൈസിയെന്ന് ആരോപണമുയർന്നിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ഹജ്ജ് കമ്മിറ്റിയിൽ അംഗമായ ഉമർ ഫൈസിയെ പുതിയ കമ്മിറ്റിയിലും ഉൾപ്പെടുത്തിയത്.

പി.വി. അബ്ദു‌ൽ വഹാബ് എം.പി, പി.ടി.എ. റഹീം എം.എൽ.എ, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, പി.പി. മുഹമ്മദ് റാഫി (നീലേശ്വരം മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ), പി.ടി. അക്ബർ (താനൂർ മുനിസിപ്പാലിറ്റി കൗൺസിലർ), അഷ്‌കർ കോരാട് (ഒഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അഡ്വ. മൊയ്‌തീൻകുട്ടി വളമംഗലം, ഒ.വി. ജഅ്‌ഫർ വടക്കുമ്പാട്, ഷംസുദ്ദീൻ അരിഞ്ഞിറ, നൂർ മുഹമ്മദ് നൂർഷാ, എം.എസ്. അനസ്, കരമന ബയാർ, വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ, മലപ്പുറം കലക്ടർ എന്നിവരാണ് പുനഃസംഘടിപ്പിക്കുന്ന കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

പ്രിയങ്കയുടേയും രാഹുലിന്റെയും ഭൂരിപക്ഷം വർധിക്കാൻ ഡി എം കെ വോട്ടുകൾ സഹായിച്ചു; അൻവർ

Sharing is caring!