പ്രിയങ്കയുടേയും രാഹുലിന്റെയും ഭൂരിപക്ഷം വർധിക്കാൻ ഡി എം കെ വോട്ടുകൾ സഹായിച്ചു; അൻവർ
നിലമ്പൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ഡി എം കെ പിന്തുണച്ച സ്ഥാനാർഥി ഭേദപ്പെട്ട പ്രകടനം നടത്തിയെന്ന വിലയിരുത്തലിൽ പി വി അൻവർ എം എൽ എ. സി.പി.എമ്മിൻ്റെ കോട്ടയായ ചേലക്കരയിൽ നിന്ന് ലഭിച്ച വോട്ട് ശതമാനം ഭേദപ്പെട്ടതാണെന്നാണ് അൻവറിന്റെ ന്യായീകരണം. സിപിഎമ്മിൽ നിന്നുള്ള പിണറായി വിരുദ്ധ വോട്ടുകൾ മണ്ഡലത്തിലെ കോൺഗ്രസ്, ബിജെപി, ഡിഎംകെ സ്ഥാനാർഥികൾക്ക് വീതിക്കപെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ നിലമ്പൂർ, ഏറനാട്, വണ്ടൂർ നിയമസഭാ മണ്ഡലങ്ങളിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം മറ്റിടങ്ങളേക്കാൾ വർധിക്കാൻ സഹായിച്ചത് ഡിഎംകെ അനുഭാവികളാണെന്നും അൻവർ പറഞ്ഞു.
“ഞങ്ങൾ ഇടപെട്ടിടത്തെല്ലാം പിണറായി വിരുദ്ധത പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ ഡിഎംകെ പിണറായി വിരുദ്ധ രാഷ്ട്രീയം ഉയർത്തിക്കാട്ടുകയും അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്യും. ഉപതിരഞ്ഞെടുപ്പ് പ്രകടനം സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നു. തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചാൽ നല്ല വോട്ട് ശേഖരിക്കാൻ കഴിയാത്ത നിരവധി രാഷ്ട്രീയ പാർട്ടികൾ സംസ്ഥാനത്തുണ്ട്. ഈ ഘടകം പരിഗണിക്കുമ്പോൾ ഡിഎംകെയുടെ പ്രകടനം സംസ്ഥാനത്തെ മറ്റ് ചെറുകിട പാർട്ടികളിൽ നിന്ന് വ്യത്യസ്തമാക്കുന്നു,” അൻവർ പറഞ്ഞു.
സി പി എം നയം മാറ്റിയില്ലെങ്കിൽ, 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ അവസ്ഥ ആകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതിച്ഛായ മെച്ചപ്പെടുത്താൻ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സി.പി.എം പുറത്താക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
കോടതി നടപടികൾ റീൽസായി പ്രചരിപ്പിച്ച യുവാവ് പോലീസ് പിടിയിൽ
പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാംകൂട്ടത്തിലിൻ്റെ ഭൂരിപക്ഷത്തിൽ ഡിഎംകെ അയ്യായിരത്തോളം വോട്ടുകൾ സംഭാവന ചെയ്തതായും അൻവർ അവകാശപ്പെട്ടു.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]