അബ്ദുറഹിമാന്‍ സാഹിബ് മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നേതാവ്: സമദാനി എം.പി

അബ്ദുറഹിമാന്‍ സാഹിബ് മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നേതാവ്: സമദാനി എം.പി

മലപ്പുറം: മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നേതാവാണെന്ന് എം.പി അബ്ദുസമദ് സമദാനി എം.പി. മദിരാശി അസംബ്ലിയില്‍ മാതൃഭാഷയായ മലയാളത്തില്‍ പ്രസംഗിക്കാന്‍ ആര്‍ജ്ജവം കാട്ടിയ നേതാവായിരുന്നു. യഥാര്‍ത്ഥ മതവിശ്വാസിയായിരിക്കുമ്പോഴും മതസാഹോദര്യവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച തലമുറകള്‍ക്ക് വഴികാട്ടിയായ ധീരനായ പോരാളിയായിരുന്നു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ട്രസ്റ്റിന്റെ അബ്ദുറഹിമാന്‍ സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനവും അബ്ദുറഹിമാന്‍ സാഹിബ് പുരസ്‌ക്കാരദാനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു.

മലയാള സാഹിത്യത്തിലെ കഥയുടെ കുലപതി ടി. പത്മനാഭന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് പുരസ്‌ക്കാരം അബ്ദുസമദ് സമദാനി സമ്മാനിച്ചു. കാല്‍ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. അബ്ദുറഹിമാന്‍ സാഹിബിന്റെ 79-ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായിരുന്നു അനുസ്മരണ സമ്മേളനവും പുരസ്‌ക്കാര ദാനവും. മൂല്യങ്ങള്‍ക്ക് കാവല്‍നിന്ന കഥാകൃത്താണ് പത്മനാഭന്‍ എന്ന് സമദാനി പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ആധ്യക്ഷം വഹിച്ചു.
മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. എം.എന്‍ കാരശേരി അനുസ്മരണ പ്രഭാഷണം നടത്തി. ധീരതയില്‍ ഗാന്ധിക്കൊപ്പം ചരിത്രം അടയാളപ്പെടുത്തി നേതാവായിരുന്നു അബ്ദുറഹിമാന്‍ സാഹിബെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്തൊരു ധീരനായിരുന്നു അബ്ദുറഹിമാനെന്ന് മൊയ്തുമൗലവിയോട് ഗാന്ധിജി പറഞ്ഞതും അദ്ദേഹം അനുസ്മരിച്ചു. വിലക്ക് മറികടന്നും കെ. ദാമോദരന്റെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പരിഭാഷ പ്രസിദ്ധീകരിച്ചത് അബ്ദുറഹിമാന്‍ സാഹിബിന്റെ അല്‍ അമീന്‍ പ്രസായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അബ്ദുറഹിമാന്‍ സാഹിബ് പത്രാധിപരായിരുന്ന അല്‍ അമീന്‍ പത്രത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി അല്‍ അമീന്‍ ഓണ്‍ലൈന്‍ ന്യൂസ് വെബ് സൈറ്റ് കഥാകൃത്ത് ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എം.പി സി.ഹരിദാസ്, മണമ്പൂര്‍ രാജന്‍ബാബു. ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി, ട്രസ്റ്റ് സെക്രട്ടറി വീക്ഷണം മുഹമ്മദ്, വൈസ് ചെയര്‍മാന്‍ സി. ഉമ്മര്‍കുരിക്കള്‍, പരി ഉസ്മാന്‍, അഡ്വ. കെ.എ പത്മകുമാര്‍, മുല്ലശേരി ശിവരാമന്‍ നായര്‍, പി. അബ്ദുല്‍ബായിസ്, കെ. വാസുദേവന്‍ നമ്പൂതിരി, എം.ജയപ്രകാശ്, കെ. പ്രഭാകരന്‍ പ്രസംഗിച്ചു.

അല്‍ അമീന്റെ കോടികളുടെ സ്വത്ത് സ്വന്തമാക്കിയത് പ്രശസ്ത സാഹിത്യകാരന്‍; തിരിച്ചു പിടിക്കണം: ടി. പത്മനാഭന്‍

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 98കാരിക്ക് വിജയകരമായി സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ
മലപ്പുറം: മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ കോടികള്‍ വിലമതിക്കുന്ന അല്‍ അമീന്‍ പ്രസിന്റെ സ്വത്തുക്കള്‍ അനധികൃതമായി സ്വന്തമാക്കിയത് പ്രശസ്തനായ സാഹിത്യകാരനാണെന്നും അവ കണ്ടെത്തി തിരിച്ചു പിടിക്കണമെന്നും പ്രമുഖ കഥാകൃത്ത് ടി. പത്മനാഭന്‍. അല്‍ അമീന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ എവിടെയാണ് ചെന്നെത്തിയതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പരിശോധിക്കണെന്നും പത്മനാഭന്‍ ആവശ്യപ്പെട്ടു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ട്രസ്റ്റിന്റെ അബ്ദുറഹിമാന്‍ സാഹിബ് സ്മാരക പുരസ്‌ക്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുമ്പോഴായിരുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

വളരെ ലജ്ജാവഹമായ സംഭവങ്ങളാണ് നടന്നത്. അബ്ദുറഹിമാന്‍ സാഹിബുമായി ഒരു ബന്ധവുമില്ലാത്ത ഒരു ത്രിവര്‍ണ ബാഡ്ജുപോലും ധരിക്കാത്തയാളാണ് അല്‍ അമീന്റെ സ്വത്തുക്കള്‍ സ്വന്തമാക്കിയത്. വളരെ പ്രശസ്തനായ സാഹിത്യകാരനാണെന്നും എന്നാല്‍ താന്‍ പേര് വെളിപ്പെടുത്തുന്നില്ലെന്നും പത്മനാഭന്‍ പറഞ്ഞു. കൈയ്യേറ്റക്കാരനായ സാഹിത്യകാരനെതിരെ അല്‍ അമീന്‍ ഓഹരി ഉടമ നല്‍കിയ കേസ് കോഴിക്കോട് സി.ജെ.എം കോടതിയിലുണ്ടായിരുന്നു. പഴയ പത്രത്താളുകള്‍ പരിശോധിച്ചാല്‍ ഇത് കാണാം.

അബ്ദുറഹിമാന്‍ സാഹിബിന്റെ പാര്‍ട്ടി സ്റ്റഡി ക്ലാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സുകൃതമായി കരുതുകയാണ്. സ്‌കൂള്‍ ചുമരില്‍ ക്വിറ്റിന്ത്യാ സമര മുദ്രാവാക്യം എഴുതിയതിന് തന്നെ ഒരാഴ്ച സസ്‌പെന്റ് ചെയ്തിരുന്നു. 1943 മുതല്‍ ഖാദി ധരിക്കാന്‍ തുടങ്ങിയതാണ്. യുറോപ്പും അമേരിക്കയും കാനഡയുമടക്കമുള്ള വിദേശരാജ്യങ്ങളിലെല്ലാം സന്ദര്‍ശിച്ചത് ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ചാണ്. അവസാനം വരെ ഖദര്‍ ധരിക്കണമെന്നാണ് ആഗ്രഹം. നന്‍മ എവിടെ കണ്ടാലും അത് അംഗീകരിക്കുന്നതാണ് തന്റെ ശീലം. അത് സി.പിഎമ്മുകാരായാലും ലീഗുകാരായാലും. നന്‍മയെ എതിര്‍ക്കുന്നച് ബുദ്ധിശൂന്യതയാണെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!