ഭർത്താവിൽ നിന്ന് ക്രൂരമർദനം, കൊണ്ടോട്ടി പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന് യുവതിയുടെ പരാതി
കൊണ്ടോട്ടി: മയക്കുമരുന്നിന് അടിമപ്പെട്ട ഭര്‍ത്താവിന്റെ അതിക്രൂര പീഢനത്തിന് ഇരയായ യുവതിയുടെ പരാതിയില്‍ പ്രതിയെ പിടികൂടാതെ പോലീസിന്റെ ഒത്തുകളി. കൊണ്ടോട്ടി പൊലീസ് ആണ് പ്രതി നാട്ടില്‍ തന്നെ ഉണ്ടായിട്ടും പിടികൂടാതെ രക്ഷപ്പെടാന്‍ അവസരം ഒരുക്കി നല്‍കുന്നത്.
താമരശ്ശേരി ഈര്‍പ്പോണ സ്വദേശിയും കൊണ്ടോട്ടി മേലങ്ങാടി കൈരളി ഹൗസിലെ താമസക്കാരിയുമായ വി പി ജുല്‍ന ബീഗമാണ് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. ഭര്‍ത്താവ് കൊണ്ടോട്ടി മേലങ്ങാടി കരാളില്‍ ഹൗസില്‍ സല്മാന് എതിരെ പരാതി നല്‍കിയെങ്കിലും ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. നിരന്തരമായി ഭാര്യയെ മര്‍ദ്ദിക്കുന്ന സല്മാന് കഴിഞ്ഞ 10ാം തിയ്യതിയും മേലങ്ങാടിയിലെ വീട്ടില്‍ വെച്ച് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയെന്ന് യുവതിയും മാതാവ് സുജിറ, ബന്ധു മായി വയലില്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
10ന് രാവിലെ സല്മാന് ജുല്നയുടെ തല ചുമരില്‍ വെച്ച് ഇടിക്കുകയും നിലത്തിട്ട് വയറ്റില്‍ ചവിട്ടുകയും ചെയ്തു. പിന്നീടും ക്രൂരമായി മര്‍ദ്ദിച്ചു. അവശ നിലയിലായ യുവതിയെ താമരശ്ശേരിയില്‍ നിന്നും മാതാവ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം കൊണ്ടോട്ടി സി എച്ച് സിയിലേക്കും അവിടെ നിന്നും കോഴിക്കോട് മോഡിക്കല്‍ കോളെജിലേക്കും മാറ്റുകയായിരുന്നു. കൊണ്ടോട്ടി സി എച്ച് സിയില്‍ നിന്നും അറിയിച്ചത് പ്രകാരം പൊലീസ് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയായിരുന്നു. കേസെടുത്തെങ്കിലും പ്രതിയെ കസ്റ്റഡിയിലെടുത്തില്ല. പ്രതി വീട്ടിലുള്ള സമയം ജുല്‍ന ബീഗം പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ പുറത്ത് പോയ ശേഷമാണ് പൊലീസ് എത്തിയത്.
പ്രതിക്ക് ഉന്നതങ്ങളിലുള്ള സ്വാധീനം കാരണം കേസ് ദുര്‍ബലപ്പെടുത്താനും പ്രതിയെ രക്ഷിക്കാനും ശ്രമം നടക്കുന്നതായുമുള്ള ആശങ്കയും യുവതിയും ബന്ധുക്കളും അറിയിച്ചു. മയക്കുമരുന്നിന് അടിമയായ ഭര്‍ത്താവ് വര്‍ഷങ്ങളായി ശാരീരിക പിഢനത്തിന് ഇരയാക്കുകയാണെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ജുല്‍ന ബീഗം പറഞ്ഞു. നിരവധി സ്ത്രീകളുമായി ഭര്‍ത്താവ് രഹസ്യ ബന്ധം തുടരുന്നതായും ഇതിന്റെ പേരിലും തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും യുവതി പറഞ്ഞു. ഇനിയും അക്രമിക്കപ്പെടുമെന്ന് ആശങ്കയുണ്ടെന്നും മരണപ്പെട്ടാല്‍ അതിന് ഉത്തരവാദി ഭര്‍ത്താവ് ആയിരിക്കുമെന്നും ജുല്‍ന ബീഗം വ്യക്തമാക്കി.
സി പി ഐ ലോങ്മാർച്ചിനിടെ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]