കോടതി നടപടികൾ റീൽസായി പ്രചരിപ്പിച്ച യുവാവ് പോലീസ് പിടിയിൽ

കോടതി നടപടികൾ റീൽസായി പ്രചരിപ്പിച്ച യുവാവ് പോലീസ് പിടിയിൽ

മലപ്പുറം: ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കകത്തെ നടപടി ക്രമങ്ങൾ ഫോണിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയ റീൽസായി പ്രചരിപ്പിച്ചയാളെ മലപ്പുറം പോലീസ് പിടികൂടി. കോടതി മുറിയിൽ വനിതാ ജീവനക്കാരുടേയും കോടതി നടപടിക്രമങ്ങളുടേയും വീഡിയോ ഫോണിൽ ചിത്രീകരിച്ച് മൻസൂർ അലി യു എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിച്ച ഒമാനൂർ പറമ്പാട്ടുപറമ്പിൽ അബ്ദുൾ അസീസ് മകൻ 24 വയസുള്ള മൻസൂർ അലി(24) നെയാണ് അറസ്റ്റ് ചെയ്തത്.

കേരള പോലീസ് ആക്റ്റിലെ 120 (O) ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിലെ 67 വകുപ്പ് , ഭാരതീയ ന്യായ സൻഹിത 73,78 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 21.11.2024 തിയ്യതി അറസ്റ്റിലായ പ്രതിയെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചു.

പാണക്കാട് കുടുംബത്തെ പ്രകീർത്തിച്ച് ബെസേലിയസ് മാർ ക്ലിമിസ് തിരുമേനി

Sharing is caring!