ദാറുൽഹുദാ റൂബി ജൂബിലി പ്രചാരണോദ്ഘാടനവും നേതൃസ്മൃതി സംഗമവും സംഘടിപ്പിച്ചു

ദാറുൽഹുദാ റൂബി ജൂബിലി പ്രചാരണോദ്ഘാടനവും നേതൃസ്മൃതി സംഗമവും സംഘടിപ്പിച്ചു

മലപ്പുറം: വൈജ്ഞാനിക മേഖലയിൽ രാജ്യത്തിനകത്തും പുറത്തും വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയുടെ റൂബി ജൂബിലി പ്രചാരണോദ്ഘാടനവും നേതൃസ്മൃതി സംഗമവും സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമുദായത്തിൻ്റെ ഐക്യവും സംഘ ബോധവും കാത്തുസൂക്ഷിക്കണമെന്നും അവയെ ഭിന്നിപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങൾ ഫാസിസത്തിന് കരുത്ത് പകരുമെന്നും തങ്ങൾ പറഞ്ഞു.

ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. റൂബി ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന സിബാഖ് ദാറുൽഹുദാ ദേശീയ കലോത്സവത്തിൻ്റെ ലോഗോ സാദിഖലി തങ്ങൾ ബഹാഉദ്ദീൻ നദ്‌വിക്ക് നൽകി പ്രകാശനം ചെയ്തു. സമാപന പ്രാർഥനക്ക് പാണക്കാട് സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകി. ദാറുൽഹുദാ സ്ഥാപക നേതാക്കളെ അനുസ്മരിച്ച് അബ്ദുസ്സമദ് പൂക്കോട്ടൂർ, നൗശാദ് മണ്ണിശ്ശേരി, സുബൈർ ഹുദവി ചേകന്നൂർ പ്രഭാഷണം നടത്തി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി , പി.വി അബ്ദുൽ വഹാബ് എം.പി, , സമസ്ത കേന്ദ്ര മുശാവറാംഗങ്ങളായ ഹൈദർ ഫൈസി പനങ്ങാങ്ങര, സി.കെ. അബ്ദുറഹ്‌മാൻ ഫൈസി അരിപ്ര തുടങ്ങിയവർ ആശംസയർപ്പിച്ചു , യു. ശാഫി ഹാജി ചെമ്മാട് , സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, കെ. എം സൈദലവി ഹാജി പുലിക്കോട് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, ബി.എസ്. കെ തങ്ങൾ എടവണ്ണപ്പാറ, മൊയ്തീൻ ഫൈസി പുത്തനഴി, അബ്ദുറഹ്‌മാൻ ഫൈസി പാതിരമണ്ണ. അബ്ദുൽ ഗഫൂർ ഖാസിമി കുണ്ടൂർ, ളിയാഉദ്ദീൻ ഫൈസി മേൽമുറി, സി. യൂസുഫ് ഫൈസി മേൽമുറി, കെ.എ. റഹ്മാൻ ഫൈസി കാവനൂർ, ഹസൻ സഖാഫി പൂക്കോട്ടൂർ, അബ്ദുൽ ഖാദിർ ഫൈസി കുന്നുംപ്പുറം, ഹംസ ഹാജി മൂന്നിയൂർ, സലീം എടക്കര, ശാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, ഹുസൈൻ മുസ്‌ലിയാർ പൂക്കോട്ടൂർ, അബ്ദു റഹ്മാൻ മാസ്റ്റർ പരുവമണ്ണ അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം തുടങ്ങിയവർ സംബന്ധിച്ചു.

സമൂഹത്തിൻ്റെ ഭിന്നത ഫാസിസത്തിന് നേട്ടമുണ്ടാക്കുന്നു:സാദിഖലി തങ്ങൾ

മലപ്പുറം : സമൂഹത്തിൻ്റെ ഭിന്നതയും അനൈക്യവും മുതലെടുക്കുന്നത് ഫാസിസ്റ്റ് ശക്തികളാണെന്നും അതിലൂടെ അവർ അധികാരം കൈയാളുമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി റൂബി ജൂബിലി പ്രചാരണോദ്ഘാടന- നേതൃസ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിഷ്കളങ്കരായ ജനങ്ങളെ കബളിപ്പിച്ച് സമൂഹത്തെ വിഭിന്ന തട്ടുകളിലാക്കാനുള്ള ശ്രമങ്ങളാണ് പാലക്കാട് സംഭവിക്കുന്നതെന്നും പ്രസംഗങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും ചിലർ പ്രചരിപ്പിക്കുന്ന അത്തരം ശ്രമങ്ങൾ വിമർശിക്കപ്പെടേണ്ടതാണെന്നും തങ്ങൾ പറഞ്ഞു. അറിഞ്ഞു കൊണ്ട് തന്നെ നടത്തുന്ന ഇത്തരം ചെയ്തികൾ സമൂഹത്തിനും രാജ്യത്തിനും വലിയ ആഘാതം സൃഷ്ടിക്കുമെന്നും തങ്ങൾ വ്യക്തമാക്കി.

സുപ്രഭാതം പത്രത്തിൽ വന്ന പരസ്യവുമായി ബന്ധമില്ലെന്ന് സമസ്ത

കേരളത്തിൻ്റെ കെട്ടുറപ്പിന് മതേതര ശക്തികൾ വളരണം: പി.കെ കുഞ്ഞാലിക്കുട്ടി

ബോധപൂർവം സമൂഹ ഐക്യത്തിന് പാരവെക്കുകയും ചില പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെക്കുകയും ചെയ്യുന്ന വർഗീയ ശക്തികളെ മനസ്സിലാക്കിയില്ലെങ്കിൽ കേരളം അപകടത്തിലാകുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി റൂബി ജൂബിലി പ്രചാരണോദ്ഘാടനത്തിൽ ആശംസാ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ കെട്ടുറപ്പ് ഇതേരീതിയിൽ മുന്നോട്ട് പോവണമെങ്കിൽ മതേതര ശക്തികൾ വളരണമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!