ചങ്ങരംകുളത്ത് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു
ചങ്ങരംകുളം: ചിയ്യാനൂര്‍ പാടത്ത് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഒരാഴ്ച മുമ്പ് കപ്പൂര്‍ കൊഴിക്കരയില്‍ നിന്ന് കാണാതായ 48കാരനായ പുവത്ത് പറമ്പില്‍ കരീമിന്റെ മൃതദേഹം ആണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് മീന്‍ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്.മൃതദേഹം അഴുകിയ നിലയില്‍ ആയതിനാല്‍ തിരിച്ചറിഞ്ഞിരുന്നില്ല.തുടര്‍ന്ന് ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു. ഇന്ന് കാലത്ത് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
സുപ്രഭാതം പത്രത്തിൽ വന്ന പരസ്യവുമായി ബന്ധമില്ലെന്ന് സമസ്ത
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




