സുപ്രഭാതം പത്രത്തിൽ വന്ന പരസ്യവുമായി ബന്ധമില്ലെന്ന് സമസ്ത

സുപ്രഭാതം പത്രത്തിൽ വന്ന പരസ്യവുമായി ബന്ധമില്ലെന്ന് സമസ്ത

മലപ്പുറം: ഏതെങ്കിലും മുന്നണിയെയോ പാര്‍ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നും പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നത്തെ സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്നും സമസ്ത കേരള ജം ഇ യ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ പി. പി. ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവാനായില്‍ പറഞ്ഞു.

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിന് വർ​ഗീയ പരിവേക്ഷം നൽകി പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തലേ ദിവസമായ ഇന്നാണ് മുസ്‌ലിം മാനേജ്‌മെന്റ് പത്രങ്ങളായ സിറാജിലും, സുപ്രഭാതത്തിലും എല്‍ഡിഎഫ് പരസ്യം വന്നത്. സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകൾ ഉയർത്തിക്കാട്ടി, ഈ വിഷനാവിനെ സ്വീകരിക്കുകയോ? എന്ന ചോദ്യം ഉന്നയിച്ചാണ് പരസ്യം.

പലഘട്ടങ്ങളിലായി സന്ദീപ് പറഞ്ഞ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളാണ് പരസ്യത്തിലുള്ളത്. ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി ‘സരിൻ തരംഗം’ എന്ന തലക്കെട്ടോടെ നൽകിയ പരസ്യത്തിന് താഴെയാണ് സന്ദീപിന്റെ ന്യൂനപക്ഷ വിരുദ്ധ പോസ്റ്റുകളും പ്രസ്താവനകളും പരസ്യമായി ഇടതുമുന്നണി നൽകിയിരിക്കുന്നത്.

ആര്യാടൻ മുഹമ്മദിനെ തള്ളിപ്പറയാൻ തയ്യാറുണ്ടോ എന്ന്‌ കോൺഗ്രസ്‌ വ്യക്തമാക്കണം: സിപിഎം

‘ഈ വിഷ നാവിനെ സ്വീകരിക്കുകയോ ഹാ കഷ്ടം’, ‘കശ്മീരികളുടെ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത സന്ദീപ് ’ എന്നീ തലക്കെട്ടുകളുകളുള്ള പരസ്യത്തിൽ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കുമെന്ന് സന്ദീപ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയുടെ ചിത്രങ്ങളടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.

Sharing is caring!