ആര്യാടൻ മുഹമ്മദിനെ തള്ളിപ്പറയാൻ തയ്യാറുണ്ടോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം: സിപിഎം
മലപ്പുറം: ലീഗിനെ വിമർശിച്ചതിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ ഉറഞ്ഞുതുള്ളുന്ന കോൺഗ്രസ് നേതാക്കൾ അവരുടെ മുതിർന്ന നേതാവായിരുന്നു ആര്യാടൻ മുഹമ്മദിനെ തള്ളിപ്പറയാൻ തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. മുസ്ലിംലീഗ് പ്രസിഡന്റായതുകൊണ്ടാണ് മുഖ്യമന്ത്രി സാദിഖലി തങ്ങളെ വിമർശിച്ചത്. അത് മഹാപരാധമായി കാണുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉൾപ്പെടെ നേതാക്കൾ ആര്യാടന്റെ വാക്കുകൾ ഓർക്കുന്നത് നല്ലതാണ്. ഒരേമുന്നണിയിൽ ആയിരിക്കുമ്പോഴും ലീഗ് അധ്യക്ഷന്മാരായ പാണക്കാട് തങ്ങന്മാരെ ആര്യാടൻ ഓരോകാലത്തും നിശിതമായി വിമർശിച്ചിട്ടുണ്ട്. അന്ന് കോൺഗ്രസ് നേതാക്കളാരും ആര്യാടനെ തള്ളിപ്പറഞ്ഞിട്ടില്ല.
രാഷ്‌ട്രീയ വിമർശനങ്ങളെ രാഷ്‌ട്രീയമായി നേരിടുന്നതിനുപകരം മതപരമായി വ്യാഖ്യാനിക്കുന്നത് ലീഗിനും കോൺഗ്രസിനും ഗുണകരമല്ല. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ മാത്രമേ ഇത് ഉപകരിക്കൂ. മതേതര പാർടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് ലീഗിന്റെ മതമൗലികവാദ കൂട്ടുകെട്ടിനെ തള്ളിപ്പറയാൻ തയ്യാറാകണമെന്നും സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ലത്തീൻ മെത്രാൻ സമിതിയുമായി ചര്‍ച്ച നടത്തി മുസ്‌ലിം ലീഗ് നേതാക്കൾ
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]